തലക്കുളത്തൂർ: സി.എം.എം.ഹയർ സെക്കണ്ടറി സ്കൂളിൽ എലത്തൂർ പോലീസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു. എലത്തൂർ എ.എസ്.ഐ. പ്രജിത്ത് കുട്ടികൾക്ക് ബോധവല്ക്കരണ ക്ലാസ് എടുത്തു.
സി.പി.ഒ.മാരായ അസിം, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
എൻ.എസ്.എസ്.പ്രോഗ്രാം ഒറഫീസർ ഇ.രാധിക, ഗൈഡ് ക്യാപ്റ്റൻ വി.ടി.അനുപമ, ഇ.കെ.ധന്യ, പി.സ്വപ്ന, കെ.ശ്രീന, ലസിതാ മനോമോഹൻ തുടങ്ങിയവർ ബോധവല്ക്കരണ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ഫാത്തിമ ഹന്ന ഹഗർ സ്വാഗതം പറഞ്ഞു.
#Organized #antidrug #awareness #programs #CMM #Higher #Secondary #School