ഉള്ളിയേരി: പൂർത്തിയാകാതെ കിടക്കുന്ന ഉള്ളിയേരി ടൗണിലെ ഡ്രെയിനേജ് പ്രവൃത്തികൾ കഴിയുന്നതും വേഗം പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഊരാളുങ്കൽ സൊസൈറ്റി ആരംഭിച്ച പ്രവൃത്തി കഴിഞ്ഞ ആഴ്ച രാത്രി പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ തൊഴിലാളികളെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചിരുന്നു. ഇതാണ് പ്രവൃത്തി തടസ്സപ്പെടാൻ കാരണമായത്.
തൊഴിലാളികളെ ആക്രമിച്ചവരെ ഉടൻ കണ്ടെത്തി മാതൃകാപരമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നും തടസ്സപ്പെട്ട പ്രവൃത്തി ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ഉള്ളിയേരി ടൗൺ വീണ്ടും വെള്ളക്കെട്ടിലാകുമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എം. ബാബു അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കാദർ, ട്രഷറർ അബ്ദുൾ ഖാദർ, സെക്രട്ടറി വി.എസ്. സുമേഷ്, ഖാദർ മാതപ്പള്ളി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
#Drainage #works #Ullieri #town #should #be #completed #immediately #Traders #Industrialists #Coordinating #Committee