കൊയിലാണ്ടി: ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍തട്ടി വയോധികന്‍ മരിച്ചു. കൊല്ലം മരുതാംകണ്ടി രാമന്‍ ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കൊല്ലത്ത് പാറപ്പള്ളി റോഡില്‍ ചക്ക പറിക്കുന്നതിനിടെ ചക്ക പറിക്കാനുപയോഗിച്ച ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യ: സരോജിനി. മക്കൾ: ഷാജി, നിഷ, സ്വപ്ന, ഷീബ. മരുമക്കൾ: നാരായണൻ (പയ്യോളി), ലൈജു (കാപ്പാട്), ബാബു (ചെങോട്ട്കാവ്), ഷിന. സഹോദരങ്ങൾ: ശശി ചന്ദ്രൻ, പരേതനായ നാരായണൻ, ലക്ഷ്മി, പാച്ചി, പരേതയായ, സൗമിനി.
#elderly #man #died #shock #while #picking #jackfruit #Koyilandy