കൊയിലാണ്ടി കൊല്ലത്ത് പാറപ്പള്ളി റോഡില്‍ ചക്ക പറിക്കുന്നതിനിടെ ഒരാള്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം മരുതന്‍കണ്ടി രാമന്‍ (78) ആണ് മരിച്ചത്. ചക്ക പറിക്കാനുപയോഗിച്ച് ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. 3 മണിയോടുകൂടിയാണ് സംഭവം.
സംഭവം അറിഞ്ഞ് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യ : സരോജിനി, മക്കള്‍ : ഷാജി, നിഷ, സ്വപ്ന, ഷീബ. മരുമക്കള്‍ : നാരായണന്‍ (പയ്യോളി ), ലൈജു (കാപ്പാട് ), ബാബു (ചെങ്ങാട്ട് കാവ്), ഷിന. സഹോദരങ്ങള്‍ : ശശി ചന്ദ്രന്‍, ലക്ഷ്മി, പാച്ചി, പരേതരായ നാരായണന്‍, സൗമിനി
A man died of shock while picking jackfruit on Parappally road in Koyilandy Kollam.