---
title: "#vigilancecommittee | കൊയിലാണ്ടി നഗരസഭ ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു "
english_title: "#Koyaladi #Municipal #Corporation #has #formed #vigilance #committee #against #drug #use"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/211593/koyaladi-municipal-corporation-has-formed-vigilance-committee-against-drug-use"
published_at: "2024-06-12T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66692eb46f2f6_no.jpg"
keywords: []
---

# #vigilancecommittee | കൊയിലാണ്ടി നഗരസഭ ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു 

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു.

ഗവ. ഉത്തരവ് പ്രകാരം ലഹരി ഉപയോഗത്തിനെതിരെയും അതിൻ്റെ ദൂഷ്യവശങ്ങൾക്കെതിരെയും പൊതുജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ബോധവൽക്കൽക്കരണം നടത്തുന്നതിനും ലഹരിയുടെ ലഭ്യത തടയുന്നതിനുമായാണ് നഗരസഭ തലത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചിരിക്കുന്നത്.

ജാഗ്രതാ സമിതി രൂപീകരണ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ പ്രജില സി.സ്വാഗതം പറഞ്ഞു.

വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷൻ കെ. ഷിജു. നിജില പറവക്കൊടി. കൗൺസിലർ വി. രമേശൻ, അസി. എക്സൈസ് ഇൻസ്പെക്ടർ പി. ബാബു, പോലീസ് എ.എസ്. ഐ. റഖീബ്, സ്കൂൾ പ്രിൻസിപ്പൽ എൻ. വി. പ്രദീപ് കുമാർ, പി.കെ ഭരതൻ, അഡ്വ. കെ. വിജയൻ, സി.പി ആനന്ദൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ്കുമാർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/211593/koyaladi-municipal-corporation-has-formed-vigilance-committee-against-drug-use)