കൊയിലാണ്ടി: ( www.truevisionnews.com ) കൊയിലാണ്ടിയിൽ നിന്നും വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകൾ തകർന്നു കിടക്കുന്നതിനാൽ ബസ് സർവീസ് നിർത്തിവെക്കുമെന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്, വടകര, മേപ്പയ്യൂർ, മുത്താമ്പി റോഡുകൾ പൂർണ്ണമായി തകർന്ന നിലയിലാണ്. ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായതിനാൽ സർവ്വീസ് നടത്താൻ കഴിയില്ലെന്ന് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴസ് അസോസിയേഷൻ അറിയിച്ചു.
പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡുകളിലെ കുഴികളിൽ വീഴുന്നത് കാരണം ട്രിപ്പുകൾ മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജീവനക്കാർക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യവുമാണുള്ളത്.
ഈ പ്രശ്നത്തിന് അടിയന്തിരമായ പരിഹാരം കണ്ടില്ലെങ്കിൽ ബസ് സർവീസ് നിർത്തിവെച്ച് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അസോസിയേഷൻ പ്രസ്താവിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കളായ ടി.കെ.ദാസൻ, എ.വി.സത്യൻ, പി.പി. അബ്ദുള്ള എന്നിവർ സന്നിഹിതരായിരുന്നു.
#bumpy #roads #Bus #Operators #Association will suspend bus services