കൊയിലാണ്ടി: ദുരന്തനിവാരണത്തിനായി കൊയിലാണ്ടി താലൂക്കിൽ അടിയന്തിരഘട്ടങ്ങളെ നേരിടാൻ സംവിധാനങ്ങളൊരുക്കുന്നു കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ആളുകളെയും സാധനങ്ങളും കൊണ്ടു പോകുന്നതിനുളള വാഹനങ്ങള്‍, യന്ത്രങ്ങള്‍, മറ്റു സാധനസാമഗ്രികള്‍ എന്നിവയുടെ ഉടമകള്‍/ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
മാനദണ്ഡങ്ങള്‍: ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരം മുറിക്കുന്ന യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവയ്ക്കാണ് മുദ്ര വെച്ച കവറില്‍ ക്വട്ടേഷന്‍ നല്‍കേണ്ടത്.
കവറിന് മുകളില്‍ ദുരന്തനിവാരണം 2024 എന്നും മാനദണ്ഡം ഒന്നാം ഖണ്ഡികയില്‍ പറയുന്ന ഏതെല്ലാം ഇനങ്ങളാണ് ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും വ്യക്തമായി രേഖപ്പെടുത്തണം.
പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന അടിയന്തിരഘട്ടങ്ങളില്‍ മാത്രമാണ് മേല്‍ പറഞ്ഞവ ഉപയോഗപ്പെടുത്തുക. ഇനം/ഇനങ്ങളുടെ ഒരു ദിവസത്തെ/ഒരു മണിക്കുറിലെ വാടക നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷനുകള്‍ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം കൊയിലാണ്ടി തഹസില്‍ദാരില്‍ നിക്ഷിപ്തമായിരിക്കും.
ക്വട്ടേഷനുകള്‍ ജൂണ്‍ 19 ന് വൈകീട്ട് നാല് മണി വരെ അതാത് വില്ലേജ് ഓഫീസുകളിലോ താലൂക്ക് ഓഫീസില്‍ നേരിട്ടോ നല്‍കാം. വില്ലേജ് ഓഫീസുകളില്‍ ലഭിച്ച ക്വട്ടേഷനുകള്‍ വില്ലേജ് ഓഫീസര്‍മാര്‍ ജൂണ്‍ 20 ന് തന്നെ താലൂക്ക് ഓഫീസിലെ ഡി 2 സെക്ഷനില്‍ ഏല്‍പ്പിക്കണം. ജൂണ്‍ 21 ഉച്ച 12 മണിക്ക് തഹസില്‍ദാര്‍ താലൂക്ക് ഓഫീസില്‍ ക്വട്ടേഷന്‍ കവറുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തഹസില്‍ദാറെയോ/താലൂക്ക് ഓഫീസിലെ ഡി സെക്ഷനുമായോ നേരിട്ട് ബന്ധപ്പെടാം.
#Disaster #Management #2024 #Arrangements #being #made #deal #emergencies #Koilandi #Taluk