കൊയിലാണ്ടി: ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥർക്ക് കുടകൾ സ്പോൺസർ ചെയ്തു. റോഡിൽ ശക്തമായ മഴയത്തും വെയിലത്തും സേവനമനുഷ്ടിക്കുന്ന പോലീസ് ഉദ്യോസ്ഥർക്ക് വേണ്ടിയാണ് യുമ്മി ഫ്രൈഡ് ചിക്കൻ പാലക്കുളം കുടകൾ സ്പോൺസർ ചെയ്തിരിക്കുന്നത്.
സ്പോൺസർ ചെയ്ത കുടകൾ സ്ഥാപനത്തിൻ്റെ പാർട്ട്ണർ ജലീൽ മൂസയിൽനിന്ന് കൊയിലാണ്ടി ട്രാഫിക്ക് എസ് ഐ രമേശൻ എം.പി. ഏറ്റുവാങ്ങി.
ഗ്രേഡ് എസ് ഐ പൃഥിരാജൻ, സിവിൽ പോലീസ് ഓഫീസർ റിയാസ് അഹമ്മദ്, വി.എം.മഹേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
#Yummy #Fried #Chicken #Palakulam #umbrellas #given #traffic #police #officers