കെഎച്ച്ആര്‍എ സുരക്ഷ പദ്ധതി യൂണിറ്റ് തല ഉദ്ഘാടനവും, SSLC , PLUS 2 , പരീക്ഷാ വിജയികളെ ആദരിക്കലും 'ബഹുമാനപ്പെട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ' നിര്‍വഹിച്ചു. കൊയിലാണ്ടി വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ സുരക്ഷാ പദ്ധതി വിശദീകരണം നടത്തി,
ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് ഫെയ്മസ്, യൂണിറ്റ് പ്രസിഡണ്ട് ഗണേഷന്‍ , ഉല്ലാസ് രാരിസണ്‍ ,BAIK ജില്ലാ സെക്രട്ടറി റാഷിക് , KVVES ഭാരവാഹി ബഷീര്‍ , KHRA യൂണിറ്റ് സെക്രട്ടറിയും ജില്ലാ സുരക്ഷാപദ്ധതി സബ് കമ്മിറ്റി ചെയര്‍മാന്‍ സാദിഖ് സ്വാഗതവും വര്‍ക്കിങ് പ്രസിഡണ്ട് മുഹമ്മദലി നന്ദിയും പറഞ്ഞു.
കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും , ജീവിത പങ്കാളികള്‍ക്കും , കുടുംബാംഗങ്ങള്‍ക്കും , തൊഴിലാളികള്‍ക്കും വേണ്ടി നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി . പദ്ധതിയില്‍ അംഗമാവുന്ന ഒരാള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സംഘടന നല്‍കുന്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി
KHRA safety scheme inaugurated