---
title: "യൂണിവേഴ്‌സല്‍ കോളേജിലെ പ്ലസ് ടു, എസ്.എസ്.എല്‍.സി., യു എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Universal College Plus Two, SSLC, USS toppers felicitated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/207607/universal-college-plus-two-sslc-uss-toppers-felicitated"
published_at: "2024-05-25T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665222cc07b55_ATTACH_NEWS.jpg"
keywords: []
---

# യൂണിവേഴ്‌സല്‍ കോളേജിലെ പ്ലസ് ടു, എസ്.എസ്.എല്‍.സി., യു എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:**  കൊയിലാണ്ടി: കൊയിലാണ്ടി യൂണിവേഴ്‌സല്‍ കോളേജിലെ 2023-24 അധ്യായന വര്‍ഷത്തെ പ്ലസ് ടു , എസ്.എസ്.എല്‍.സി. എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും യു. എസ്. എസ്. നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുകയും ഉപഹാര വിതരണം നടത്തുകയും ചെയ്തു. കൂടാതെ ഗെറ്റ് റ്റുഗദര്‍, ഗാനമേള എന്നിവയുമുണ്ടായിരുന്നു.

## Article Content

 കൊയിലാണ്ടി: കൊയിലാണ്ടി യൂണിവേഴ്‌സല്‍ കോളേജിലെ 2023-24 അധ്യായന വര്‍ഷത്തെ പ്ലസ് ടു , എസ്.എസ്.എല്‍.സി. എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും യു. എസ്. എസ്. നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുകയും ഉപഹാര വിതരണം നടത്തുകയും ചെയ്തു. കൂടാതെ ഗെറ്റ് റ്റുഗദര്‍, ഗാനമേള എന്നിവയുമുണ്ടായിരുന്നു.

കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന അനുമോദന യോഗം ഡോ: പി.കെ.ഷാജി ( ഡിസ്ട്രിക്ട് കോ-ഓഡിനേറ്റര്‍, കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ് കൗണ്‍സിലിങ്ങ് സെല്‍ ) ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ബാബു പുതുവാണ്ടി ഡോ: പി.കെ.ഷാജിക്ക് ഉപഹാരം നല്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമന്റോ വിതരണം ഡോ: പി.കെ.ഷാജി നിര്‍വഹിച്ചു.

പ്രിന്‍സിപ്പാള്‍ ബാബു പുതുവാണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപകന്‍ രജീഷ് കുമാര്‍ പുത്തഞ്ചേരി സ്വാഗതം പറഞ്ഞു. അധ്യാപകരായ പ്രഭാകരന്‍, ഗീത, സജേഷ്, ശശീന്ദ്രന്‍ അരിക്കുളം, ഹരിദാസ് തിരുവോട്, വിനോദ് കച്ചേരി, ഷൈജു പെരുവട്ടൂര്‍, , ശരത് കൊല്ലം, ദീപേഷ് നടുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ശബരി ചേമഞ്ചേരി നന്ദി പറഞ്ഞു. എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 97 ഫുള്‍ ഏ പ്ലസും 25 ഒമ്പത് ഏ പ്ലസും 20 എട്ട് എ പ്ലസും നേടി യൂണിവേഴ്‌സല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/207607/universal-college-plus-two-sslc-uss-toppers-felicitated)