കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രി കൊമ്പൗണ്ടിലെ പേരാല്‍മരക്കൊമ്പ് പൊട്ടി ദേശീയപാതയിലേക്ക് വീണു. ഇന്ന് രാവിലെ 9 മണിയോടെയാണ് മരക്കൊമ്പ് പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണത്. നഗരത്തിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടു. ദേശീയപാതയില്‍ കുറച്ചുസമയം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
അഗ്‌നി രക്ഷസേനയെത്തി കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മരക്കൊമ്പ് മുറിച്ചുമാറ്റി. കോമ്പൗണ്ടിലെ മരം ഭീഷണി ആയിട്ട് ഏറെ നാളായി. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചിരുന്നു കഴിഞ്ഞ ദിവസവും മരക്കൊമ്പ് പൊട്ടി ലൈനിലേക്ക് വീണിരുന്നു.
A branch of a peral tree at the Koilandi Taluk Hospital compound broke and fell on the national highway.