ചേമഞ്ചേരി: സ്വാതന്ത്യസമരത്തിന്റെ ജീന്‍ ഏറ്റുവാങ്ങിയ ഒരു തലമുറയ്ക്ക് ഓര്‍മ്മകള്‍ സമ്മാനിക്കുന്ന മഹത്തായ രചനയാണ് കെ., ശങ്കരന്റെ ' ചേമഞ്ചേരി- 'ആഗസ്റ്റ് വിപ്‌ളവ സ്ഫുലിംഗം അടിത്തിമര്‍ത്ത ഗ്രാമം' എന്ന കൃതിയെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്ന എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍.ഭാരതത്തില്‍ ഇത്രയധികം തീക്ഷണമായ സ്വാതന്ത്യസമര പോരാട്ടങ്ങള്‍ നടന്ന മറ്റൊരു ഗ്രാമത്തെ ഉദാഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയ ചേമഞ്ചേരി എന്ന ചെറു ഗ്രാമത്തിന്റെയും, ഒന്നും പ്രതീക്ഷിക്കാതെ രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി പൊരുതി ത്യാഗം സഹിച്ച് ഭൗതിക നഷ്ടങ്ങളുടെ പട്ടികയില്‍ മാത്രം ഇടം കണ്ടെത്തിയവരെയും ആസ്പദമാക്കി കെ.ശങ്കരന്‍ മാസ്റ്റര്‍ രചിച്ച 'ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം' പ്രകാശനം ചെയ്തു.
പൂക്കാട് എഫ്.എഫ് ഹാളില്‍ നടന്ന പരിപാടിയില്‍ സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ കേരള ഗാന്ധി കെ. കേളപ്പന്റെ ചെറുമകന്‍ നന്ദകുമാര്‍ മൂടാടിക്ക് നല്‍കി കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ഡോ: എന്‍.വി.സദാനന്ദന്‍, സി.വി.ബാലകൃഷ്ണന്‍, കന്മന ശ്രീധരന്‍, എം.കെ.ദാസ്‌കരന്‍, എന്‍.പി.അബ്ദുള്‍ സമദ്, വായനാരി വിനോദ്, ഇ.കെ.അജിത്, വി.ടി.വിനോദ്, കെ.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു
Book release