അധികൃതരുടെ അനാസ്ഥ നാടിന് വിനയാകുന്നു. വീടുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വമായി 50 രൂപ ഫീസ് വാങ്ങി നമ്പ്രത്തുകര ഭാഗത്ത് ശേഖരിച്ച് വെച്ച പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കള്‍ പൊടുന്നനേ പെയ്ത മഴയത്ത് കെട്ട് പൊട്ടി പരന്നൊഴുകി നാടിനാപത്തായി മാറി. മഴക്കാലപൂര്‍വ ശുചീകരണവും രോഗപ്രതിരോധ നടപടിയും ശക്തമാക്കേണ്ട കാലത്ത് പഞ്ചായത്ത് ഭരണാധികാരികളുടെ അലംഭാവവും അനാസ്ഥയുമാണിതിന് ഇതിന് കാരണം.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും സംസ്‌ക്കരിക്കുന്നതിലും കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ഷിനില്‍ ടി.കെ വൈസ് പ്രസിഡണ്ട് അര്‍ഷിദ.എന്‍ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
The indifference of the authorities is humiliating to the country