പയ്യോളി: ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ മിന്നുന്ന വിജയവുമായി ചിങ്ങപുരം സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 92.5 ശതമാനം വിജയവുമായി മേലടി സബ്ജില്ലയില്‍ വീണ്ടും ഒന്നാം സ്ഥാനത്തായി.
എയിഡസ് സ്‌കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി താലൂക്കിലും വിജയശതമാനത്തില്‍ ഒന്നാം സ്ഥാനം ചിങ്ങപുരം സി.കെ.ജി.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തന്നെ. 237 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 219 പേര്‍ തുടര്‍പഠനത്തിന് അര്‍ഹത നേടി. 42 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ബയോളജി സയന്‍സ്, കൊമേഴ്‌സ് എന്നീ വിഭാഗങ്ങള്‍ക്ക് 99 ശതമാനവും ഹ്യൂമാനിറ്റീസിന് 93 ശതമാനവുമാണ് വിജയം.
കെ.വി. കീര്‍ത്തന, കെ. വൈഷ്ണവ് എന്നീ വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും നേടിയത് അഭിമാനമായി. ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ഇതിനായി പ്രയത്‌നിച്ച അധ്യാപകരെയും പി.ടി.എയും മാനേജ്‌മെന്റും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
Higher Secondary Result CKGHSS Chingapuram again with brilliant success, 1200 out of 1200 for two.