ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും. ബാലുശ്ശേരി, പൂനത്ത്, എളേങ്ങള്‍ വീട്ടില്‍ മുഹമ്മദ് ( 49) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം സുഹൈബ് പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.
2021ല്‍ ആണ് കേസ് ആസ്പദമായ സംഭവം, ബാലിക വീട്ടില്‍ ടീവി കണ്ടിരിക്കവേ വീട്ടിലേക്കു വന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, കുട്ടി ഉടനെ തന്നെ ഓടി പോയി അച്ഛമ്മയോട് കാര്യം പറയുക ആയിരുന്നു പിന്നീട് പോലീസില്‍ അറിയിക്കുകയും ആയിരുന്നു.
ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ സുരേഷ്‌കുമാര്‍ ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി..
The accused who molested a seven-year-old girl will be imprisoned for six years and fined Rs.60,000