കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മെയ് 13, 14 തീയതികളില്‍ 'ഉള്ളോളം അറിയാം' എന്ന പേരില്‍ ഒരു പ്രി-അഡോളസന്‍സ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പ്, കരുണയും സഹാനുഭൂതിയും ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പുസ്തകങ്ങളില്‍ ഒതുങ്ങാതെ, ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനുള്ള കരുത്ത് കുട്ടികള്‍ക്ക് നേടിയെടുക്കാന്‍ പരിശീലിപ്പിക്കുന്ന വിധത്തിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ രസകരമായ പ്രവര്‍ത്തനങ്ങളും, സെഷനുകളും, വ്യത്യസ്തമായ അനുഭവങ്ങളും ക്യാമ്പില്‍ ഉള്‍പ്പെടും.
ക്യാമ്പിനെക്കുറിച്ച് കൂടുതല്‍ അറിയാനും രജിസ്റ്റര്‍ ചെയ്യാനും: ഫോണ്‍: +917592006661
Nest Koilandi organizes 'Ullolamariyam' camp