പാലക്കുളത്ത വെച്ച് 2 വയസ്സുകാരന്‍ ഇഷാന്റെ ജീവനെടുത്ത അപകടം ബന്ധുക്കളെ സംബന്ധിച്ച് ഇപ്പോഴും അവിശ്വസനീയം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് സമീപം നില്‍ക്കുമ്പോള്‍ വാഹനം ഇടിക്കുക എന്നത് ഒട്ടും പ്രതീക്ഷിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മുഹമ്മദ് ഇഷാന്റെ ഉപ്പ വിദേശത്ത് ജോലി ചെയ്യുകയാണ് മകന്റെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ചോറൊട്ടെ വീട്ടില്‍ നിന്നും അരങ്ങാടത്തെ ബന്ധുവീട്ടിലേക് വന്നതായിരുന്നു കുടുംബം.
പാലക്കുളത്തു എത്തിയപ്പോള്‍ കാറിന്റെ ടയര്‍ പഞ്ചറായി ഇതോടെ വാഹനം റോഡില്‍ നിന്നും അല്പം മാറ്റി നിര്‍ത്തിയിട്ടു ബന്ധുവിനെ വിളിച്ച് കാത്തിരിക്കുകയായിരിന്നു ബന്ധു എത്തി ടയര്‍ മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് അമിത വേഗത്തില്‍ ലോറി എത്തിയത്.
ടയര്‍ മാറ്റുന്നതിലായിരുന്നു കുട്ടികള്‍ അടക്കം ഉള്ളവരുടെ ശ്രദ്ധ. നാലഞ്ച് സെക്കന്റിനുള്ളില്‍ എല്ലാം സംഭവിച്ചിരുന്നു. ഇഷാന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങിയിരുന്നു.
ഇഷാനു പുറമെ ജുമൈമിയ (37), സെഫീര്‍ (45), ഫാത്തിമ (17), സൈഫ് (14), ഫാത്തിമ ഇസ (6), എന്നിവര്‍ക്കും സാരമായ പരിക്ക് പറ്റിയിരുന്നു. ലോറിയുടെ അടിയില്‍ കുടുങ്ങജിയവരെ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
അപകടത്തില്‍ ലോറി ജീവനക്കാരനും പരിക്കെറ്റിരുന്നു. റഷീദ് ഗള്‍ഫില്‍ നിന്നും നാളെ നാട്ടില്‍ എത്തും, അതിനു ശേഷമാണ് സംസ്‌കാരചടങ്ങ്ങുകള്‍ നടക്കുക.
The accident that took the life of 2-year-old Ishaan in Palakulam is still in disbelief for the relatives.