കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിറികില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 2 വയസ്സുകാരന്‍ മരിച്ചു. 8 പേര്‍ക്ക് ഗുരുതരമായി പരിക്ക്. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് ഹിസാന്‍ (2) ആണ് മരിച്ചത്. മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളജിലേക്കും കൊണ്ടുപോയിട്ടുണ്ട്.
ഫാത്തിമ ഇസ ( രണ്ടര വയസ്സ് ), സുഹറ (55), സെയ്ഫ് (14), ജുമൈലത്ത് (37), ഷെഫീര്‍ (45), ഫാത്തിമ (17), ലോറി ഡ്രൈവര്‍ ഗോപി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകട വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞതോടെയാണ് അപകടം നടന്നത്
A 2-year-old boy died in an accident when a lorry rammed into a parked car at Palakulam in Koyilandy.