ചേമഞ്ചേരി:- നിസ്വാര്‍ത്ഥ നിശ്ശബ്ദ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൊയിലാണ്ടി നാട്ടു കൂട്ടം ഏര്‍പ്പെടുത്തിയ പ്രചോദന മുദ്രാ പുരസ്‌കാരം അഭയം പ്രസിഡണ്ട് എം.സി മമ്മദ് കോയ , ജനറല്‍ സിക്രട്ടറി മാടഞ്ചേരി സത്യനാഥന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചു.
കൊയിലാണ്ടി നാട്ടുകൂട്ടം അഭയം റസിഡന്‍ഷ്യല്‍ കെയര്‍ ഹോമില്‍നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെ സമര്‍പ്പണം പ്രശസ്ത സാഹിത്യ കാരനായ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സുരേന്ദ്രന്‍ മാങ്ങാട് നിര്‍വ്വഹിച്ചു. കൊയിലാണ്ടി നാട്ടുകൂട്ടം ചെയര്‍മാന്‍ ശിഹാബ് കൊയിലാണ്ടി, അധ്യക്ഷത വഹിച്ചു.
അബൂബക്കര്‍ കാപ്പാട്, ശ്രീജിത്ത് ശ്രീ വിഹാര്‍, സന്തോഷ് മലയാറ്റില്‍ , ശ്രീശോഭ് യു.എസ്. സജീഷ് മലാല്‍ , വിനീതാ മണാട്ട്, കോമളം മായം പുറത്ത്, സജീവന്‍ ജെ.പി, അഷറഫ് ബാലുശ്ശേരി, വിനോദ് വെങ്ങളം . തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രമോദ് മാടഞ്ചേരി സ്വാഗതവും പി.പി. അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
Koyilandi Natkutam presented the Inspirational Mudra award