കൊയിലാണ്ടി: അരങ്ങാടത്ത് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേര്‍ക്ക് പൊളളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അരങ്ങാടത്ത് സെവന്റീസ് ഹോട്ടലിലാണ് അപകടം സംഭവിച്ചത്.
ഹോട്ടലിലെ തൊഴിലാളികളായ ഒരു സ്ത്രീയ്ക്കും ഇതരസംസ്ഥാന തൊഴിലാളിയ്ക്കുമാണ് പൊളളലേറ്റത്. ഇതരസംസ്ഥാന തൊഴിലാളി സിറാജിന് നെഞ്ചിലും കൈയ്ക്കുമാണ് പൊളളലേറ്റത്. സംഭവത്തില്‍ സ്ത്രീയ്ക്ക് ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്. ഇവര്‍ സമീപ പ്രദേശത്തുകാരി തന്നെയാണെന്നാണ് വിവരം.
രണ്ടു പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റയാളെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.
Cooker explodes in hotel at Koyilandy Arangadam; Two people were burnt.