കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ടു മറിഞ്ഞു ഇന്ന് പുലര്‍ച്ചെ പയ്യോളി അയനിക്കാട് തീരെ കടലിലാണ് സംഭവം. കൊയിലാണ്ടി ഏഴുകുടിക്കല്‍ പുതിയപുരയില്‍ അരുണിന്റെ ഉടമസ്ഥതയിലുള്ള വാരണാസി എന്ന വള്ളത്തില്‍ തൊഴിലാളികളായ അഭിലാഷ്,ചന്ദ്രന്‍, നിഖില്‍ ഉള്‍പ്പെടെ നാലു പേരാണ് ഉണ്ടായിരുന്നത നാട്ടുകാരുടെ സഹകരണത്തോടെ വലിച്ചുകയറ്റി.
തോണിയില്‍ ഉണ്ടായിരുന്ന രണ്ട് എന്‍ജിനുകളും വെള്ളത്തില്‍ വീണ് തകരാറിലായി നഷ്ടപ്പെട്ട വല ഉള്‍പ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് തൊഴിലാളികള്‍ അറിയിച്ചു
A fishing boat from Koyiladi Harbor was overturned by a strong wave