കൊയിലാണ്ടി: തീരദേശ മേഖലയിലെ ജനങ്ങളുടെ സംരക്ഷണം മോദി സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണെന്ന് എന്‍ഡിഎ വടകര ലോകസഭ മണ്ഡലം സ്ഥാനാര്‍ത്ഥി സിആര്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. മാറിമാറി വന്ന സര്‍ക്കാറുകളും ജനപ്രതിനിധികളും തീരദേശം മേഖലയിലെ ജനങ്ങളെ അവഗണിക്കുകയായിരുന്നു. കൊയിലാണ്ടി മണ്ഡലത്തിലെ പര്യടനത്തിനിടയില്‍ പയ്യോളി ബീച്ചില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളെ നെഞ്ചിലേറ്റിയ സര്‍ക്കാര്‍ ആണ് മോദി സര്‍ക്കാര്‍. തീരദേശ വാസികളുടെ സ്വപ്നമായ ശുദ്ധജലം ജല്‍ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ ഇരിങ്ങലില്‍ വച്ചാണ് പരിപാടി ആരംഭിച്ചത്.
തച്ചന്‍കുന്ന് തിക്കോടി പഞ്ചായത്ത് കുറിഞ്ഞിക്കര അയനിക്കാട് കൊല്ലം ടൗണ്‍ വിരുന്നുകണ്ടി ചേലിയ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രിയില്‍ പൂക്കാട് ടൗണില്‍ സമാപിച്ചു.
വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ പി പി മുരളി.എം പി രാജന്‍ ഈ മനീഷ്. എസ് ആര്‍ ജയ് കിഷ്.കെ സി രാജീവന്‍. അഭിരാം. വി.സ്മിതലക്ഷ്മി. കെ മുരളീധരന്‍. Adv ഹരികുമാര്‍. കെ കെ മോഹനന്‍ ദിലീപ് ചേരണ്ടത്തൂര്‍. ബിസി ബിനീഷ്. മനോജ് പൊയിലൂര്‍. കെ എന്‍ രത്‌നാകരന്‍ കെ വി സുരേഷ്.അഡ്വക്കേറ്റ് നിധിന്‍ എന്നിവര്‍ സംസാരിച്ചു
Praful Krishnan toured Koyilandi constituency