മുടവന്തേരിയിലെ ഉഗ്ര സ്‌ഫോടനം, സമഗ്ര അന്വേഷണം നടത്തണം. എല്‍ഡിഎഫ്..

മുടവന്തേരിയിലെ ഉഗ്ര സ്‌ഫോടനം, സമഗ്ര അന്വേഷണം നടത്തണം. എല്‍ഡിഎഫ്..
Apr 10, 2024 05:15 PM | By RAJANI PRESHANTH

 നാദാപുരം : തൂണേരി മുടവന്തേരിയിലുണ്ടായ ഉഗ്ര സ്‌ഫോടനത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് യുഡിഎഫിന് ഏറെ സ്വാധീനമുള്ള ആവടിമുക്കിന് സമീപം ജീപ്പില്‍ ഉഗ്ര സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. സ്‌ഫോടനത്തിന് മുമ്പ് എയര്‍പോര്‍ട്ട് റോഡിലെ ആവടിമുക്കില്‍ റോഡില്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തി വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ചു പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പില്‍ വന്‍ സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ പലര്‍ക്കും പരിക്കു പറ്റിയതായി സൂചനയുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നാദാപുരം മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അപലപനീയമാണ്.ആത്മസംയമനത്തോടെ മുഴുവന്‍ ജനങ്ങളും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ രംഗത്തുണ്ടാകണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പി.പി ചാത്തു പ്രസ്താവനയില്‍ പറഞ്ഞു.

Mudavanteri blast, a thorough investigation should be conducted. LDF

Next TV

Related Stories
ബാലസംഘം 15ാം മത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു

Jan 19, 2025 09:51 PM

ബാലസംഘം 15ാം മത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു

പതിനഞ്ചാമത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ...

Read More >>

Jan 19, 2025 09:18 PM

"ഉയരെ 2025" വനിതാ കലോത്സവം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2004 25 വാർഷിക പദ്ധതിയുടെ ഭാഗമായി "ഉയരെ 2025"വനിതാ കലോത്സവം...

Read More >>
കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല നടക്കും....

Jan 18, 2025 08:16 PM

കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല നടക്കും....

ജനുവരി 20,21 തീയതികളിൽ നഗരസഭ ഹോളിൽ വെച്ച് ദ്വിദിനശില്പശാല...

Read More >>
Top Stories










News Roundup






Entertainment News