---
title: " ഓട്ടോ ടാക്‌സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. "
english_title: "A young man died in a collision between an auto taxi and a scooter "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/197312/a-young-man-died-in-a-collision-between-an-auto-taxi-and-a-scooter"
published_at: "2024-04-07T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661247f77b295_ATTACH_OBIT.jpg"
keywords: []
---

#  ഓട്ടോ ടാക്‌സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 

> **Lead Summary:** കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ കൊയിലോത്തും പടി ഇലഞ്ഞിത്തറയ്ക്ക് സമീപം ഓട്ടോ ടാക്‌സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലം ഊരാം കുന്നുമ്മല്‍ റിനീഷ് ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്.

## Article Content

കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ കൊയിലോത്തും പടി ഇലഞ്ഞിത്തറയ്ക്ക് സമീപം ഓട്ടോ ടാക്‌സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലം ഊരാം കുന്നുമ്മല്‍ റിനീഷ് ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്.

ആനക്കുളത്ത് നിന്നും മുചുകുന്ന് ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറും, മുചുകുന്ന് നിന്നും ആനക്കുളത്തേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ രണ്ടു പേര്‍ യാത്രികരായി ഉണ്ടായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ ഓട്ടോയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിനീഷിനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദാസൂട്ടിയുടെയും ദാക്ഷായണിയുടെയും മകനാണ്. രമ്യ ഭാര്യയും ഹരി ദേവ് മകനുമാണ്. മിനി, രജിത എന്നിവര്‍ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/197312/a-young-man-died-in-a-collision-between-an-auto-taxi-and-a-scooter)