കീഴരിയൂര്‍: കോവിഡ് മഹാമാരിയുടെ കാലത്ത് 460 രൂപ വിലയുള്ള പി.പി.ഇ കിറ്റ് 1600 രൂപക്ക് വാങ്ങി കോടികളുടെ കൊള്ള നടത്താന്‍ സൗകര്യം ഒരുക്കിയവര്‍ക്കെതിരെ വടകരയിലെ ജനങ്ങള്‍ വിധിയെഴുതാന്‍ തീരുമാനിച്ചുറച്ചതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഗ്ലൗസ്, മാസ്‌ക്ക്, പി പി ഇ കിറ്റ് വാങ്ങിച്ച വകയില്‍ കോടികളുടെ നഷ്ടമാണ് സര്‍ക്കാറിന് ഇവര്‍ വരുത്തിവെച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. UDF കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹിളാ ഫോറം ചെയര്‍പേഴ്‌സണ്‍ സുലോചന കെ.പി അധ്യക്ഷത വഹിച്ചു.KSU സംസ്ഥാന ജനറല്‍ സെക്രട്ടറി ഗൗജ വി ജയകുമാര്‍ ,സൗഫ്യ താഴെ ക്കണ്ടി, ഗിരിജ മനത്താനത്ത്, സവിത നിരത്തിന്റെ മീത്തല്‍, ജലജ .കെ , സാബിറ നടുക്കണ്ടി, ഇ.അശോകന്‍, സൈനുദ്ദീന്‍ ടി.യു, ഇടത്തില്‍ ശിവന്‍, സുരിയ നടുവത്തൂര്‍ ,സ്വപ്ന നന്ദകുമാര്‍, ഉഷ പി ,തുടങ്ങിയവര്‍ പ്രസംഗിച്ചു.
UDF Keezhriyur Panchayat Women's Convention