---
title: "ജില്ലാ കണ്‍വന്‍ഷനും അനുമോദനസദസ്സും യാത്രയയപ്പ് യോഗവും "
english_title: "District Convention, felicitation and farewell meeting"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/194180/district-convention-felicitation-and-farewell-meeting"
published_at: "2024-03-25T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660105d71d6c4_ATTACH_NEWS.jpg"
keywords: []
---

# ജില്ലാ കണ്‍വന്‍ഷനും അനുമോദനസദസ്സും യാത്രയയപ്പ് യോഗവും 

> **Lead Summary:**  കൊയിലാണ്ടി: കണ്‍സ്യൂമര്‍ ഫെഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷനും അനുമോദന ചടങ്ങും കൊയിലാണ്ടിയിൽ നടന്നു.

## Article Content

 കൊയിലാണ്ടി: കണ്‍സ്യൂമര്‍ ഫെഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷനും അനുമോദന ചടങ്ങും കൊയിലാണ്ടിയിൽ നടന്നു.

ചടങ്ങിൽ പുതുതായി ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.കെ.ഗംഗാധരനും, പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് നിയമിതരായ വൈശാഖ് പുതിയേടത്തില്‍, സായൂജ് കൃഷ്ണ, മുഹമ്മദ് റഹീസ് , എന്നിവര്‍ക്കുള്ള അനുമോദനവും, ഗംഗാധരന്‍ പട്ടേരിക്കുള്ള യാത്രയയപ്പും നൽകി, ചടങ്ങ് കേഴിക്കോട് ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി വി.പി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പ്രകാശന്‍ കന്നാട്ടി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാന്‍ താമരശേരി, ബിതേഷ് സൗഭാഗ്യ, ഗോകുല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പി. അനൂപ്  സ്വാഗതവും സജേഷ് ബാബു നന്ദിയും പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്തു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/194180/district-convention-felicitation-and-farewell-meeting)