ഇന്ന് രാവിലെ9.30ഓട് കൂടിയാണ് പുളിയഞ്ചേരി,തട്ടാരി ഹൗസില്‍ ഗോപാലകൃഷ്ണന്‍ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടക്ക് തീപിടിച്ചത്.വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും. തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു.
കല്ലുകൊണ്ടും മരപ്പട്ടിക കൊണ്ടും നിര്‍മ്മിച്ച ഓടിട്ട തേങ്ങാ കൂടെയായിരുന്നു. ഇരുപത്തി അയ്യായിരത്തോളം തേങ്ങയില്‍ നിന്നും അയ്യായിരത്തോളം തേങ്ങ പൂര്‍ണമായും കത്തി നശിച്ചു. തൊട്ടടുത്ത് സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലേറെ വരുന്ന തേങ്ങാമടല്‍ സൂക്ഷിച്ചിരുന്നു.ചെറിയ വഴി ആയതിനാല്‍ വാഹനമെത്താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ ശരത്ത് പി കെ യുടെ നേതൃത്വത്തില്‍ ഗ്രേഡ് ASTO പ്രദീപ് കെ,ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്,ജിനീഷ് കുമാര്‍,ഷിജു ടിപി,നിധിപ്രസാദ് ഇഎം,സിജിത്ത് സി,രജീഷ് വിപി എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.
The coconut house caught fire