കൊയിലാണ്ടി: ഭിന്നശേഷി മേഖലയില്‍ മികവിനുള്ള അംഗീകാരം ലഭിച്ച നിയാര്‍ക്ക് കൊയിലാണ്ടി പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തെറാപ്പിയും പരിശീലനവും നല്‍കുന്നതിനുവേണ്ടി സ്ഥാപിതമായ നിയാര്‍ക്ക് ( നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമിആന്‍ഡ്,& റിസര്‍ച്ച് സെന്റര്‍) ന് കേരള സര്‍ക്കാരിന്റെ ഭിന്നശേഷി മേഖലയിലെ മികവിനുള്ള അംഗീകാരം ലഭിച്ചതിന് ആദരസൂചികമായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി പൗരാവലി സ്‌നേഹാദരവ് 2024 സംഘടിപ്പിച്ചു.
കൊയിലാണ്ടി പൗരവലിക്കു വേണ്ടി ബഹുമാനപ്പെട്ട കൊയിലാണ്ടി എംഎല്‍എ ശ്രീമതി കാനത്തില്‍ ജമീലയില്‍ നിന്ന് നെസ്റ്റ് ഭാരവാഹികളായ ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി, ജനറല്‍ സെക്രട്ടറി ടികെ മുഹമ്മദ് യൂനുസ്, ട്രഷറര്‍ ടി പി ബഷീര്‍, ടി കെ അബ്ദുല്‍ നാസര്‍, അബ്ദുല്‍ ഹാലിക്ക് അബൂബക്കര്‍, സാലിഹ് ബാത്ത, സെയ്ദ് സൈന്‍ ബാഫഖി, ടി വി കൃഷ്ണന്‍, എം വി ഇസ്മയില്‍ എന്നിവര്‍ ചേര്‍ന്ന് പ്രൗഢഗംഭീരമായ സദസിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് ഏറ്റുവാങ്ങി.
നെസ്റ്റ് ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പെഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിക്കുകയും വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, കൗണ്‍സിലര്‍മാരായ വി. പി. ഇബ്രാഹിം കുട്ടി, അസീസ് മാസ്റ്റര്‍, വൈശാഖ്, അജിത്, മനോജ് പയറ്റുവളപ്പില്‍, റഹ്‌മത്ത്, കെ എം നജീബ്, ഫക്രുദീന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് IAS മുഖ്യതിഥിയായ ഈ പരിപാടിയില്‍ P M A ഗഫൂര്‍, Dr. അനില്‍ മുഹമ്മദ്, Dr. സുരേഷ് കുമാര്‍, Dr. റോഷന്‍ ബിജിലി, ഷാഫി കൊല്ലം, അയ്യൂബ് കേച്ചേരി എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് പി എം എ ഗഫൂറും Dr. അനില്‍ മുഹമ്മദും ഭിന്നശേഷിക്കാര്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ നമ്മളിലൊരാളായി കാണേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസാരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഉത്കണ്ഠകളും ജനങ്ങളിലേക്കെത്തിക്കുന്ന വേറിട്ട കലാപരിപാടികള്‍ അവതരിപ്പിക്കുകയും അത് കാണികള്‍ക്ക് വ്യത്യസ്തമായൊരു അനുഭവമാവുകയും ചെയ്തു.
Recognized for excellence in the field of differently abled, Niark received the honor of Koilandi Pauravali.