കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം

കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരം ഉദ്ഘാടനം
Feb 19, 2024 03:37 PM | By RAJANI PRESHANTH

 കാരയാട് : സി.പി.ഐ. അരിക്കുളം ലോക്കല്‍ കമ്മിറ്റിക്കുവേണ്ടി നിര്‍മ്മിച്ച കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വഹിച്ചു.

മോദി നല്‍കുന്നത് വ്യാജ ഗ്യാരന്റിയാണെന്ന് കഴിഞ്ഞ പത്തു വര്‍ഷത്തെ കേന്ദ്ര ഭരണം തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.രണ്ടു കോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി ഉള്ള തൊഴിലുപോലും നിഷേധിക്കുകയാണ്. ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും കടുത്ത ജീവിത യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മത ഭ്രാന്തും വിദ്വേഷവും വളര്‍ത്തിയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, ബി.ജെ.പി.യുടെ പ്രത്യയ ശാസ്ത്ര പിന്തുണ ഇന്ത്യന്‍ ഫാസിസ്റ്റുകളായ ആര്‍.എസ്.എസ്. ആണെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന് വിലയിരുത്തിയ പാര്‍ട്ടിയാണ് സി.പി.ഐ. അന്ന് അക്കാര്യത്തില്‍ സംശയമുള്ളവര്‍ക്കു പോലും ഇപ്പോള്‍ ബോധ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്മാരക മന്ദിരത്തില്‍ കാരയാട് കുഞ്ഞികൃഷ്ണന്റെ ഫോട്ടോ സി.പി.ഐ. സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം ടി.വി. ബാലന്‍ അനാഛാദനം ചെയ്തു. സ്മാരക മന്ദിരത്തില്‍ ആരംഭിക്കുന്ന കാരയാട് ഗംഗാധരന്‍ സ്മാരക ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തകങ്ങള്‍ ടി.വി. ബാലന്‍ ഏല്‍പിച്ചു.

കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം ഇ.കെ.വിജയന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു . സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ.വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ എക്‌സി. കമ്മിറ്റി അംഗങ്ങളായ ആര്‍.ശശി, അജയ് ആവള, സി.പി.ഐ. മേപ്പയ്യൂര്‍ മണ്ഡലം സെക്രട്ടറി സി.ബിജു, ഇ. കുഞ്ഞിരാമന്‍, പി.ബാലഗോപാലന്‍ മാസ്റ്റര്‍, കെ.നാരായണക്കുറുപ്പ്, എന്‍.എം. ബിനിത എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഇ. രാജന്‍ മാസ്റ്റര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ധനേഷ് കാരയാട് നന്ദിയും പറഞ്ഞു.

ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ 5 കുടുംബങ്ങള്‍ക്ക് പരിപാടിയില്‍ വച്ച് ചികിത്സാ ധനസഹായം വിതരണം ചെയ്തു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ദേവാനന്ദ് ബി.ആര്‍, അനുപമ ആര്‍, ജിയ ലക്ഷ്മി ബി.എം എന്നിവര്‍ക്കുള്ള അനുമോദനവും ബിനോയ് വിശ്വം നിര്‍വ്വഹിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി ആരംഭിച്ച പ്രകടനത്തില്‍ ഭഗത്സിംഗ് യൂത്ത് ഫോഴ്‌സ് വളണ്ടിയര്‍മാരും അണിനിരന്നു.

സമ്മേളനത്തിനു ശേഷം ശ്രുതി സാഗര്‍ ഡിജിറ്റല്‍ മ്യൂസിക് ബാന്റ് കാലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും കലാപരിപാടികളും അരങ്ങേറി.

Inauguration of Karayad Kunhikrishnan Memorial Temple

Next TV

Related Stories
കുറ്റ്യാടി മേഖല ഐആര്‍എംയു കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും

Apr 12, 2024 12:03 PM

കുറ്റ്യാടി മേഖല ഐആര്‍എംയു കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും

മാധ്യമപ്രവര്‍ത്തനത്തില്‍ നിഷ്പക്ഷവും നീതി പൂര്‍വവുമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് കുന്നുമ്മല്‍...

Read More >>
കൊയിലാണ്ടി ദേശീയപാതയില്‍ അരങ്ങാടത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.

Apr 11, 2024 09:08 PM

കൊയിലാണ്ടി ദേശീയപാതയില്‍ അരങ്ങാടത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.

കൊയിലാണ്ടി ദേശീയപാതയില്‍ അരങ്ങാടത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വൈകുന്നേരം 6 മണിയോടു...

Read More >>
മുടവന്തേരിയിലെ ഉഗ്ര സ്‌ഫോടനം, സമഗ്ര അന്വേഷണം നടത്തണം. എല്‍ഡിഎഫ്..

Apr 10, 2024 05:15 PM

മുടവന്തേരിയിലെ ഉഗ്ര സ്‌ഫോടനം, സമഗ്ര അന്വേഷണം നടത്തണം. എല്‍ഡിഎഫ്..

തൂണേരി മുടവന്തേരിയിലുണ്ടായ ഉഗ്ര സ്‌ഫോടനത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന്...

Read More >>
ജനഹൃദയങ്ങളെ കീഴടക്കി കെ.കെ ശൈലജയുടെ പര്യടനം

Apr 10, 2024 01:07 PM

ജനഹൃദയങ്ങളെ കീഴടക്കി കെ.കെ ശൈലജയുടെ പര്യടനം

ജനഹൃദയങ്ങളെ കീഴടക്കി കെ.കെ ശൈലജയുടെ കൂത്തു പറമ്പ് മണ്ഡലം...

Read More >>
തേങ്ങാകുടക്ക് തീപിടിച്ചു

Apr 8, 2024 02:33 PM

തേങ്ങാകുടക്ക് തീപിടിച്ചു

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കൂടിയാണ് പുറക്കാട് കിഴക്കെ ആറ്റോത്ത്...

Read More >>
 ഓട്ടോ ടാക്‌സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

Apr 7, 2024 12:37 PM

ഓട്ടോ ടാക്‌സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മുചുകുന്ന് റോഡില്‍ കൊയിലോത്തും പടി ഇലഞ്ഞിത്തറയ്ക്ക് സമീപം ഓട്ടോ ടാക്‌സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്...

Read More >>
Top Stories


News Roundup