---
title: "കൊയിലാണ്ടിയിലെ പൗരാവലി നിയാര്‍ക്കിനെ ആദരിക്കുന്നു."
english_title: "Pauravali of Koilandi honors NIARC."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/185702/pauravali-of-koilandi-honors-niarc"
published_at: "2024-02-19T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d308f500e00_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടിയിലെ പൗരാവലി നിയാര്‍ക്കിനെ ആദരിക്കുന്നു.

> **Lead Summary:** അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച വിഭവങ്ങളും നല്‍കി ശ്രവണ, ചലന ബുദ്ധി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന മഹത്തായ ലക്ഷ്യത്തിനായി അശ്രാന്തമായി പരിശ്രമിക്കുന്ന നിയാര്‍ക്ക് (നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) ന് ആണ് ഭിന്നശേഷിരംഗത്തെ മികച്ച സ്ഥാപനത്തിനുള്ള 2023 ലെ സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചത്, ഇതിനനുമോദനമായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയിലെ പൗരാവലി നിയാര്‍ക്കിനെ 2024 ഫെബ്രുവരി 19 തിങ്കള്‍ വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയ ത്തില്‍ വെച്ച് ആദരിക്കുന്നു.

## Article Content

അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച വിഭവങ്ങളും നല്‍കി ശ്രവണ, ചലന ബുദ്ധി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന മഹത്തായ ലക്ഷ്യത്തിനായി അശ്രാന്തമായി പരിശ്രമിക്കുന്ന നിയാര്‍ക്ക് (നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) ന് ആണ് ഭിന്നശേഷിരംഗത്തെ മികച്ച സ്ഥാപനത്തിനുള്ള 2023 ലെ സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചത്, ഇതിനനുമോദനമായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയിലെ പൗരാവലി നിയാര്‍ക്കിനെ 2024 ഫെബ്രുവരി 19 തിങ്കള്‍ വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയ ത്തില്‍ വെച്ച് ആദരിക്കുന്നു.

പ്രസ്തുത ചടങ്ങില്‍ ആദരണീയരായ വടകര എംപി കെ.മുരളീധരന്‍, കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല, കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐഎഎസ്, എന്‍ പ്രശാന്ത് ഐഎഎസ് (സ്‌പെഷ്യല്‍ സെക്രട്ടറി എസ്.സി, എസ്.ടി & ഒബിസി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്) ഡോക്ടര്‍ സുരേഷ് കുമാര്‍ ( ഡയറക്ടര്‍ WHO കൊളാബ്രേറ്റിംഗ് സെന്റര്‍ ഫോര്‍ പാലിയേറ്റീവ് കെയര്‍), പി.എം,എ ഗഫൂര്‍, ഡോക്ടര്‍ അനില്‍ മുഹമ്മദ്, ഷാഫി കൊല്ലം(ഗായകന്‍) എന്നി വരോടൊപ്പം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു തുടര്‍ന്ന് നിയാര്‍കിലെ മക്കളും അവരുടെ രക്ഷിതാക്കളും പരിശീലകരും ചേര്‍ന്ന് വൈവി ധ്യമാര്‍ന്ന വിവിധ കലാപരിപാടികളും ഒരുക്കുന്നുണ്ട്.

NEST INTERNATIONAL ACADEMY & RESEARCH CENTER-KOYILANDY ( NIARC )

കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കേന്ദ്രമായി ഭിന്നശേഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് 'നെസ്റ്റ് ഇന്റര്‍ നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍'(NIARC). ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഉന്നത നിലവാരത്തി ലുള്ള തെറാപ്പിയും പരിശീലനവും നല്‍കുന്നതിനു വേണ്ടി, സമാന മേഖലയിലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന NIARC ല്‍ നിലവില്‍ 260 ഓളം കുട്ടികള്‍ക്ക് വിവിധ തെറാപ്പി കളും മറ്റു സേവനങ്ങളും നല്‍കിവരുന്നു.

കുട്ടികളിലെ വളര്‍ച്ച വികാസത്തിലെ കാലതാമസം എത്ര നേരത്തെ തിരിച്ചറിയുന്നുവോ അത്രയും നേരത്തെ അതിനു വേണ്ട ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്നു. ഇതിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് NIARC Early Intervention Center നല്‍കുന്നത് NIARC ല്‍ പരിശീലനത്തിനായി എത്തുന്ന കുട്ടിയെ വിദഗ്ധ ഡോക്ട റുടെ പരിശോധനയ്ക്ക് ശേഷം ഒരു മള്‍ട്ടിഡിസിപ്ലിനറി ടീം അസ്സസ്‌മെന്റ് നടത്തുന്നു. മള്‍ട്ടിഡിസിപ്ലിനറി ടീമില്‍ സൈക്കോളജിസ്റ്റ്,സ്‌പെഷ്യല്‍ എഡ്യൂക്ടര്‍,ഫാമിലി കൗണ്‍ സിലര്‍ ,സ്പീച് തെറാപ്പിസ്റ്റ് ,ഫിസിയോ തെറാപ്പിസ്റ്റ്, ഒക്ക്യൂപഷണല്‍ തെറാപ്പിസ്റ്റ്, ഹിയ റിങ് ഇംപയര്‍മെന്റ് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (HI) സോഷ്യല്‍ വര്‍ക്കര്‍ എന്നിവരട ങ്ങിയിട്ടുണ്ട് ഡോക്ടറുടെ വിശദമായ അസ്സസ്‌മെന്റ് റിപോര്‍ട്ടുകളുടെ പരിശോധന യ്ക്ക് ശേഷം മുകളില്‍ പറഞ്ഞിരിക്കുന്ന വിദഗ്ദ്ധ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പ്രകാ രവും കുട്ടികള്‍ക്ക് ടാര്‍ഗറ്റ് ഗോളുകള്‍ തയ്യാറാക്കി പരിശീലനം ആരംഭിക്കുന്നു.എല്ലാ മൂന്നു മാസവും കൂടുംതോറും ഇതേ മള്‍ട്ടിഡിസിപ്ലിനറി ടീം കുട്ടിയെ പുനഃപരിശോധന നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പരിശീലനവും വിദ്യാഭ്യാസവും തുടര്‍ന്നും നല്കുന്നു.

ഇത്തരം കുട്ടികള്‍ക്ക് നിരന്തരം പരിശീലനം നല്‍കിയതേണ്ടതിന്റെ ആവശ്യ കതയെ പറ്റിയും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു. ഒരു കുട്ടിയില്‍ സംയോജിതമായി നല്‍കേണ്ട തെറാപ്പികള്‍ക്ക്പുറമെ ദൈനംദിന കൃത്യങ്ങള്‍ ചെയ്യുന്നതിനുള്ള പരിശീലന വും (ADL- Activities of Daily Living) നല്‍കുന്നു. സംസാര വൈകല്യമുള്ള കുട്ടികളില്‍ അവരു ടെ ആവശ്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ പ്രാപ്തരാക്കാന്‍ വേണ്ടി പരിശീലിപ്പി ക്കാന്‍ AAC (Alternative Communication) ടൂള്‍ ഉപയോഗിക്കുന്നു.

കുട്ടികളുടെ തെറാപ്പികള്‍ ക്ക് പുറമെ മാതാപിതാക്കളുടെ അവരുടെ മാനസിക പ്രയാസ ങ്ങളും ആശങ്കകളും ദൂരീ കരിക്കുന്നതിനു വേണ്ടിയുള്ള ഫാമിലി കൗണ്‍സിലറുടെ സേവ നവും നെസ്റ്റില്‍ ലഭ്യമാ ക്കുന്നു. വീട്ടില്‍ നിന്നും നല്‍കേണ്ട പ്രത്യേകമായ പരിശീലനത്തിന്റെ ആവശ്യകതയും നിര്‍ദ്ദേശങ്ങളും രക്ഷിതാക്കള്‍ക്ക് ഹോം ബേസ്ഡ് മാനേജ്‌മെന്റിന്റെ ഭാഗമായി മനസി ലാക്കി കൊടുക്കുന്നു. പത്രസമ്മേളനത്തില്‍ നെസ്റ്റ് ചെയര്‍മാന്‍ കരുവഞ്ചേരി അബ്ദുള്ള ജനറല്‍ സെക്കട്ടറി ടി.കെ യൂനസ് . ട്രെഷര്‍ ബഷീര്‍, ടി.പി മുഹമ്മദലി രാഗം ഷാഹുല്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/185702/pauravali-of-koilandi-honors-niarc)