---
title: "അഭയം ചേമഞ്ചേരിക്ക് കെജിബിആര്‍എഫ് ന്റെ സഹായ ഹസ്തം"
english_title: "KGBRF's helping hand for Abhayam Chemanchery"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/168545/kgbrfs-helping-hand-for-abhayam-chemanchery"
published_at: "2023-12-11T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65774e4d48030_0000_ATTACH__copy_abhayam.jpg"
keywords: []
---

# അഭയം ചേമഞ്ചേരിക്ക് കെജിബിആര്‍എഫ് ന്റെ സഹായ ഹസ്തം

> **Lead Summary:** **ചേമഞ്ചേരി :**- കേരള ഗ്രാമീണ്‍ ബേങ്ക് റിട്ടയറീസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ചാരിറ്റി ഫണ്ടില്‍ നിന്നും അഭയം സ്‌പെഷ്യല്‍ സ്‌കൂളിന് ലാപ് ടോപ്പും കളര്‍ ടിവിയും കൈമാറി.

## Article Content

**ചേമഞ്ചേരി :**- കേരള ഗ്രാമീണ്‍ ബേങ്ക് റിട്ടയറീസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ചാരിറ്റി ഫണ്ടില്‍ നിന്നും അഭയം സ്‌പെഷ്യല്‍ സ്‌കൂളിന് ലാപ് ടോപ്പും കളര്‍ ടിവിയും കൈമാറി.

അഭയം പ്രസിഡണ്ട് എം.സി. മമ്മദ് കോയയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, ജില്ലാ പ്രസിഡണ്ട് പി. മോഹനനും സിക്രട്ടറി പി.മധുസൂദനനും സമര്‍പ്പണം നടത്തി.

ജനറല്‍ സിക്രട്ടറി, മാടഞ്ചേരി സത്യനാഥന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ ജോ.സിക്രട്ടറി എം നിര്‍മ്മല, കമ്മിറ്റി അംഗങ്ങളായ രാമന്‍ നമ്പീശന്‍ , അന്നപൂര്‍ണ്ണേശ്വരി ,പി.കെ. മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു . അഭയം വൈസ് പ്രിന്‍സിപ്പല്‍ കെ. ബിന്ദു ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/168545/kgbrfs-helping-hand-for-abhayam-chemanchery)