കോഴിക്കോട് : ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഇരിങ്ങല്‍ പ്രദേശം രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെടുമെന്ന ആശങ്കയില്‍ നാട്ടുകാര്‍. ഇരിങ്ങലില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച അടിപ്പാത സമരസമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ദേശീയ പാത അതോറിറ്റി ജില്ലാ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി ജനറല്‍ സി ക്രട്ടറി വിജേഷ് അരവിന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സരമസമിതി ചെയര്‍മാന്‍ പടന്നയില്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ ജനറല്‍ സിക്രട്ടറി ടി. റിനീഷ് , സമരസമതി അംഗങ്ങളായ മംഗലത്ത് കേളപ്പന്‍, എ.കെ. ദേവദാസന്‍, നിധീഷ് പി.വി , സബീഷ് കുന്നങ്ങോത്ത്, വി.എം വേണു, എന്‍.പി.രാജേഷ് , പവിത്രന്‍ ഒതയോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ ദിനേശ് എരഞ്ഞാറ്റില്‍ സ്വാഗതവും ടി. അരവിന്ദാക്ഷന്‍ നന്ദി പറഞ്ഞു.
സര്‍വീസ് റോഡില്‍ നിന്നും ഏകദേശം രണ്ടു മീറ്ററോളം ഉയരത്തില്‍ നിര്‍മിക്കുന്ന ദേശീയപാതയുടെ രണ്ട് ഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മിക്കുന്നതിനാല്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗവും കിഴക്ക് ഭാഗവും പരസ്പരം ബന്ധമില്ലാത്ത പ്രദേശങ്ങളായി മാറിപ്പോകുന്ന അവസ്ഥയാണ് ഉണ്ടാകുക.
രണ്ടു കിലോമീറ്റര്‍ അകലെയുള്ള മൂരാട് അടിപ്പാതയിലൂടെ മാത്രമേ റോഡിന്റെ ഇരുഭാഗത്തേക്കും പ്രവേശിക്കാന്‍ കഴിയൂ. ഇരിങ്ങല്‍ വില്ലേജിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളായ ഇരിങ്ങല്‍ വില്ലേജ് ആഫീസ്, മൃഗാശുപത്രി, പകല്‍വീട്, വഴിയോര വിശ്രമകേന്ദ്രം, യു. പി സ്‌കൂള്‍, എല്‍. പി സ്‌കൂള്‍, റേഷന്‍കട, അംഗനവാടി എന്നിവയെല്ലാം നാട്ടുകാര്‍ക്ക് മുഴുവന്‍ ഉപയോഗപ്പെടുത്താനാവാത്ത സ്ഥിതിയുണ്ടാകും.
ദേശീയപാത വികസന രൂപരേഖയെക്കുറിച്ച് അറിഞ്ഞതുമുതല്‍ പ്രക്ഷേഭത്തിലാണ് നാട്ടുകാര്‍. രണ്ടു കി. മീ അകലെയാണ് അടിപ്പാത എന്നറിഞ്ഞതുമുതല്‍ ജനകീയ കൂട്ടായ്മ, പ്രതിഷേധ സായാഹ്നം, കര്‍ഷക കൂട്ടായ്മ, ഏകദിന ഉപവാസം തുടങ്ങിയ പലവിധ േ്രേപക്ഷാഭങ്ങള്‍ നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
iringal-underpass-strike-committee- organized -a-march-and-dharna-to-the-national-highway-authority-office