കൊയിലാണ്ടി: തിക്കോടി പുറക്കാട് നമ്പൂതിരിക്കണ്ടി മൂസയുടെ വീട്ടിലെ റഫ്രിജറേറ്റര്‍ കത്തിനശിച്ചു. ഇന്നലെ രാത്രി 11.45ഓടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
ഫ്രിജ് പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ ചുമരിനും വയറിങ്ങുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്‍വര്‍ട്ടറില്‍ നിന്നും ഷോര്‍ട്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഗ്രേഡ് എ.എസ്.ടി.ഒ എം.മജീദിന്റെ നേതൃത്വത്തില്‍ സിജിത്ത്, ബിനീഷ്, റഷീദ്, ഹോം ഗാര്‍ഡ് രാജീവ് എന്നിവര്‍ സ്ഥലത്തെത്തി കൂടുതല്‍ അപകടം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തി.
The refrigerator in the Purakkad house was destroyed by fire