---
title: "#Nauvannur |കട അടിച്ച് തകര്‍ത്തു, ഭരണികള്‍, അലമാറ, ഫര്‍ണ്ണിച്ചറുകള്‍, കുപ്പികള്‍ തുടങ്ങിയവ എറിഞ്ഞു തകര്‍ത്തു; സംഭവം കാവുന്തറ പള്ളിയത്ത് കുനിയില്‍"
english_title: "The incident of vandalizing the shop took place in , Kavuntara Palliyat Kuni"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144405/the-incident-of-vandalizing-the-shop-took-place-in-kavuntara-palliyat-kuni"
published_at: "2023-09-06T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8b8cad8ae0_kaaa_logo.JPG"
keywords: []
---

# #Nauvannur |കട അടിച്ച് തകര്‍ത്തു, ഭരണികള്‍, അലമാറ, ഫര്‍ണ്ണിച്ചറുകള്‍, കുപ്പികള്‍ തുടങ്ങിയവ എറിഞ്ഞു തകര്‍ത്തു; സംഭവം കാവുന്തറ പള്ളിയത്ത് കുനിയില്‍

> **Lead Summary:** **നടുവണ്ണൂര്‍: **മദ്യ ലഹരിയില്‍ എത്തിയ സംഘം പലചരക്ക് കട അടിച്ചു തകര്‍ത്തു. കാവുന്തറ പള്ളിയത്ത് കുനിയിലെ പുതിയേടത്ത് കുനിക്ക്‌സമീപമുള്ള മുറുകുറ്റി ബഷീറിന്റെ പലചരക്ക് കടയാണ് അടിച്ചു തകര്‍ത്തത്.

## Article Content

**നടുവണ്ണൂര്‍: **മദ്യ ലഹരിയില്‍ എത്തിയ സംഘം പലചരക്ക് കട അടിച്ചു തകര്‍ത്തു. കാവുന്തറ പള്ളിയത്ത് കുനിയിലെ പുതിയേടത്ത് കുനിക്ക്‌സമീപമുള്ള മുറുകുറ്റി ബഷീറിന്റെ പലചരക്ക് കടയാണ് അടിച്ചു തകര്‍ത്തത്.

കടയിലെ ഭക്ഷ്യസാധനങ്ങള്‍, ബേക്കറി ഭരണികള്‍, ഗ്ലാസ് അലമാറ, ഫര്‍ണ്ണിച്ചറുകള്‍, സോഡ കുപ്പികള്‍ ഉള്‍പ്പെടെയുള്ള പാനീയങ്ങളും എറിഞ്ഞു തകര്‍ത്തു.ബുധനാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. ഉടനെ നാട്ടുകാര്‍ പേരാമ്പ്ര പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി ഏക്കാട്ടൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് ബഷീറിന്റെ ഭാര്യ സുബൈദയും മകളുമാണ് കടയിലുണ്ടായിരുന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144405/the-incident-of-vandalizing-the-shop-took-place-in-kavuntara-palliyat-kuni)