പൂക്കാട്: പൂക്കാട് കലാലയത്തിന്റെ നാല്പത്തൊമ്പതാമത് വാര്‍ഷികോത്സവം ആവണിപ്പൂവരങ്ങ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന കലാപരിപാടികളില്‍ ആയിരത്തോളം കലാപ്രതിഭകള്‍ രംഗത്തെത്തിയ ഈ പരിപാടി മലബാറിലെ ശ്രദ്ധേയമായ ഓണാഘോഷ പരിപാടിയായി. നൃത്തം, ചിത്രം, വാദ്യം, സംഗീതം, ചുമര്‍ച്ചിത്രം എന്നീ വിഭാഗങ്ങളിലെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാപ്രതിഭകളാണ് അരങ്ങിലെത്തിയത്.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സംഘഗാനം, വാദ്യവൃന്ദ. ഗാനമേള, നാടകം, ചിത്ര പ്രദര്‍ശനം, ജൂബിലി സ്വാഗതനൃത്തം, താളവാദ്യ സമന്വയം എന്നിവ അരങ്ങേറി. പൂക്കാട് കലാലയം വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രവര്‍ത്തകരുമടങ്ങുന്ന കലാവിഭാഗമാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
Pookad kalalayam avanipoovarag has concluded