---
title: "ഓണപ്പൂവിളി ആഘോഷമാക്കാന്‍ സാഹിത്യക്കാരന്‍ പ്രൊഫ.കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ എത്തി"
english_title: "Onappoovilli 2023 was inaugurated by renowned literary figure Prof. Kalpetta Narayananmaster."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141863/onappoovilli-2023-was-inaugurated-by-renowned-literary-figure-prof-kalpetta-narayananmaster"
published_at: "2023-08-26T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9a73053dc7_KALPATTA.jpg"
keywords: []
---

# ഓണപ്പൂവിളി ആഘോഷമാക്കാന്‍ സാഹിത്യക്കാരന്‍ പ്രൊഫ.കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ എത്തി

> **Lead Summary:** **കൊയിലാണ്ടി: ** വി. പി രാജന്‍ കലാ സാംസ്‌ക്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം വിയ്യൂര്‍ അരീക്കല്‍ താഴ ഓണാഘോഷ പരിപാടി ഓണപ്പൂവിളി 2023 പ്രശസ്ത സാഹിത്യക്കാരന്‍ പ്രൊഫ.കല്‍പ്പറ്റ നാരായണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: ** വി. പി രാജന്‍ കലാ സാംസ്‌ക്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം വിയ്യൂര്‍ അരീക്കല്‍ താഴ ഓണാഘോഷ പരിപാടി ഓണപ്പൂവിളി 2023 പ്രശസ്ത സാഹിത്യക്കാരന്‍ പ്രൊഫ.കല്‍പ്പറ്റ നാരായണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ ബജീഷ് തരംഗിണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിവദാസ് ചേമഞ്ചേരി, മുചുകുന്ന് പത്മനാഭന്‍ , ശ്രീലന്‍ കലവൂര്‍ എന്നിവരെ ആദരിച്ചു. ബാലന്‍ അമ്പാടി, രത്‌നവല്ലി, നടേരി ഭാസ്‌ക്കരന്‍, എന്‍. പി ചന്ദ്രന്‍ , ലക്ഷ്മി, പി. ടി ഉമേഷ്, അരീക്കല്‍ ഷീബ, ഒ. കെ ബാലന്‍ . ലിജിനസനൂജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മൃഗം നാടകവും, എയ്ഞ്ചല്‍ ഡാല്‍സ് സ്‌ക്കൂളിന്റെ ശ്രീ അയ്യപ്പന്‍ നൃത്താവിഷക്കാരം അരങ്ങേറി. മുന്ന് ദിവസങ്ങളിലായി നടത്തുന്ന ഓണപൂവിളി 2023 27 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141863/onappoovilli-2023-was-inaugurated-by-renowned-literary-figure-prof-kalpetta-narayananmaster)