കൊയിലാണ്ടി: ഓണത്തെ വരവേല്‍ക്കാാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ എളാട്ടേരിയിലുള്ള ചെണ്ടുമല്ലികൃഷി. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും മഹിള കിസാന്‍ സ്വശാക്തീകിരണ്‍ പരിയോജനയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്യ്തു.
ചെങ്ങോട്ട്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മന്‍ കെ. ജീവിനന്ദന്‍ആദ്യവില്‍പ്പന നടത്തി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ. അഭിനീഷ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ. കെ ജുബീഷ്,ടി. എം രജില, സുഹറാ ഖാദര്‍ ഗ്രാമപഞ്ചായത്ത് അംഗം ജോതി നളിനം, കൃഷി ഓഫീസര്‍ മുഫീദ എന്നിവര്‍ സംസാരിച്ചു. എംകെഎസ്പി ജില്ലാ കോഡിനേറ്റര്‍ ദീപ സ്വാഗതവും, വി. കെ ശശീധരന്‍ നന്ദിയും പറഞ്ഞു.
Chendumallithottam in Chengotkavi is blooming and shining