കൊയിലാണ്ടി: ഓണ വിപണി ലക്ഷ്യമാക്കി മട്ടുപാവില്‍ നടത്തിയ ചെണ്ടു മല്ലി കൃഷി വിജയമാകുന്നു.കുറുവങ്ങാട് കുന്നപ്പാണ്ടി താഴകുനി റീനയാണ് വീടിന്റെ ടെറസ്സില്‍ പച്ചക്കറി കൃഷിയോടൊപ്പം ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷി ചെയ്തത്. 250 ഗ്രോബാഗുകളിലാണ് ചെണ്ട് മല്ലി തൈകള്‍ നട്ടത്.
ഇക്കഴിഞ്ഞ ജൂണ്‍ അവസാനം തൈകള്‍ നട്ടു. മഞ്ഞയും ഇളം ചുവപ്പും കലര്‍ന്ന ചെണ്ടുമല്ലികളില്‍ നിറയെ പുക്കളുണ്ടായിട്ടുണ്ട്. ഗ്രോ ബാഗുകളില്‍ മണ്ണ് കുറച്ച് മാത്രം നിറച്ച് പകരം കൂടുതലായി ചകിരിച്ചോറുപയോഗിച്ചായിരുന്നുകൃഷിയെന്ന് റീന പറഞ്ഞു. ഗ്രോബാഗിലായതിനാല്‍ ആവശ്യക്കാര്‍ ചെടികള്‍ വാങ്ങാനായും എത്തുന്നുണ്ട്.ഓണം കഴിഞ്ഞാല്‍ പൂക്കച്ചവടക്കാര്‍ക്ക് പൂക്കള്‍ നല്‍കാനാണ് ഉദ്ദേശമെന്ന് റീന പറഞ്ഞു. ഇതോടൊപ്പം പച്ചക്കറി കൃഷിയും മട്ടുപാവില്‍ നന്നായി വളരുന്നുണ്ട്. വെണ്ട, പലതരം പച്ച മുളകുകള്‍, കൂര്‍ക്കില്‍, പലതരം പഴച്ചെടികള്‍ എന്നിവയെല്ലാം മട്ടുപാവില്‍ കൃഷി ചെയ്യുന്നുണ്ട്. മൈഗ്രീന്‍ നഴ്സറി എന്ന പേരില്‍ നഴ്സറിയും റീന നടത്തുന്നുണ്ട്. ഭര്‍ത്താവ് മരണപ്പെട്ടതോടെ വിവിധ തരം തൈകള്‍ വിറ്റാണ് റീന ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നത്. മക്കളായ ഹരികൃഷ്ണനും, അര്‍ജുനും പഠിക്കുകയാണ്.
Aiming at the Onam market, Reena cultivated chendumalli on the opposite side of the house