---
title: "#naduvannur | ഊരള്ളൂരിലെ ദുരുഹ മരണം സമഗ്രാന്വേണം വേണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ "
english_title: "Local residents have demanded a comprehensive investigation into the mysterious death in Urallur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140343/local-residents-have-demanded-a-comprehensive-investigation-into-the-mysterious-death-in-urallur"
published_at: "2023-08-19T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0dfe879cc8_death_uraloooorr_KG.JPG"
keywords: []
---

# #naduvannur | ഊരള്ളൂരിലെ ദുരുഹ മരണം സമഗ്രാന്വേണം വേണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ 

> **Lead Summary:** **നടുവണ്ണൂര്‍: **ഊരള്ളൂരിലെ ദുരൂഹ മരണത്തില്‍ പ്രദേശവാസികളില്‍ ദുരുഹത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എല്‍ജെഡി ജില്ല സെക്രട്ടറി ജെ.എന്‍. പ്രേം ഭാസിന്‍ ആവശ്യപ്പെട്ടു.

## Article Content

**നടുവണ്ണൂര്‍: **ഊരള്ളൂരിലെ ദുരൂഹ മരണത്തില്‍ പ്രദേശവാസികളില്‍ ദുരുഹത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എല്‍ജെഡി ജില്ല സെക്രട്ടറി ജെ.എന്‍. പ്രേം ഭാസിന്‍ ആവശ്യപ്പെട്ടു.

പ്രമുഖ്യ സോഷ്യലിസ്റ്റും ജനതാദള്‍ പേരാമ്പ്ര മണ്ഡലം സെക്രട്ടറിയും അരിക്കുളം പഞ്ചായത്ത് മെമ്പറുമായിരുന്ന മുലക്കല്‍ മൊയ്തിയുടെ 3-ാം ചരമദിനത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. മുരളിധരന്‍ അധ്യക്ഷനായി. കെ. ഇമ്പിച്ച്യാമ്മത് മുഖ്യപ്രഭാഷണം നടത്തി.

വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എം. പ്രകാശന്‍, സി. വിനോദന്‍, എം. സുനില്‍, കെ.കെ. ശീബിഷ്, സി. പ്രീതി, കെ.എം. സാവിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140343/local-residents-have-demanded-a-comprehensive-investigation-into-the-mysterious-death-in-urallur)