മേപ്പയ്യൂര്‍ : എമിഗ്രേഷന്‍ ഫണ്ടില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിനു രൂപ പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് പ്രവാസി ഫെഡറേഷന്‍ മേപ്പയ്യൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് ദുരന്തങ്ങളില്‍ നിന്നും ഇനിയും പ്രവാസികള്‍ക്ക് മോചനം നേടാന്‍ കഴിഞ്ഞിട്ടില്ല. ഒട്ടേറെ പേര്‍ക്ക് ജോലി ഉപേക്ഷിക്കണ്ടതായും വന്നു.
ദുരിത സമാനമായ ജീവിതം നയിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസകരമായ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന പദ്ധതികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി.പി. റഷീദ് ഉദ്ഘാടനം ചെയ്തു. സി. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഇ. വേണു, ജില്ലാ ജോ.സെക്രട്ടറി മുഹമ്മദ് ബഷീര്‍, ബാബു കൊളക്കണ്ടി, എം.കെ.രാമചന്ദ്രന്‍, എ.ടി. ബാബു, കെ.കെ. വേണുഗോപാല്‍, കെ. രാജേന്ദ്രന്‍ ,കെ.വി ഷാജി, ധനേഷ് കാരയാട്, ഗൗരി കൃഷ്ണ എന്നിവര്‍ സംസാരിച്ചു. പ്രശാന്ത് .പി സ്വാഗതവും ഷാജി പി.എം നന്ദിയും പറഞ്ഞു. ഭാരവാഹികളായി എ.ടി ബാബു (പ്രസിഡണ്ട് ), കണ്ടോത്ത് രാജീവന്‍ (വൈസ് പ്രസിഡണ്ട് ), കരിമ്പില്‍ വിശ്വനാഥന്‍ (സെക്രട്ടറി), പി. പ്രശാന്ത് (ജോ.സെക്രട്ടറി), എന്‍.വി മജീദ് ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Emigration funds should be used for expatriate welfare, airports should not be privatized