.നടുവണ്ണൂര്‍: കൂലി ഏകീകരണ ചര്‍ച്ച പുനരാരംഭിക്കുക, ജില്ലാ അടിസ്ഥാനത്തില്‍ കൂലി പുതുക്കി എഗ്രിമെന്റ് വെയ്ക്കുക, പുതിയ വെയര്‍ ഹൗസുകളുടെ മറവിലുള്ള തൊഴില്‍നിഷേധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ചുമട്ടുതൊഴിലാളികള്‍ നടുവണ്ണൂര്‍ വെയര്‍ ഹൗസിലേക്ക് മാര്‍ച്ച് നടത്തി.
എംകെ പൂളിലെ ചുമട്ടുതൊഴിലാളികള്‍ സിഐടിയു നേതൃത്വത്തില്‍ നടുവണ്ണൂര്‍ വെയര്‍ ഹൗസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മാര്‍ച്ച് സിഐടിയു ബാലുശ്ശേരി ഏരിയ സെക്രട്ടറി സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി സബിലേഷ് സ്വാഗതവും ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം ദാമോദരന്‍ എന്‍.പി. ലെനീഷ് നന്ദിയും പറഞ്ഞു. ചുമട്ടു തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി ബഷീര്‍ സംസാരിച്ചു.
Porters with various needs; A march was organized to Naduvannoor warehouse