---
title: "#published | പി.വി ഷൈമ യുടെ 'ഉള്ളുരുക്കങ്ങള്‍' പ്രകാശനം ചെയ്തു"
english_title: "PV Shaima's Ullurukkukal' released"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139638/pv-shaimas-ullurukkukal-released"
published_at: "2023-08-17T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddcd2757a2f_ullurukkukal.jpg"
keywords: []
---

# #published | പി.വി ഷൈമ യുടെ 'ഉള്ളുരുക്കങ്ങള്‍' പ്രകാശനം ചെയ്തു

> **Lead Summary:** കൊയിലാണ്ടി : കൊയിലാണ്ടി ആര്‍ട്‌സ് കോളേജ് ഇംഗ്ലീഷ് അധ്യാപിക പി.വി. ഷൈമയുടെ 'ഉള്ളുരുക്കങ്ങള്‍' കവിതാ സമാഹാരം പ്രകാശനം ചെയ്തു. ആര്‍ട്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരനും കവിയുമായ കല്പറ്റ നാരായണന്‍ സത്യചന്ദ്രന്‍ പൊയില്‍ കാവിന് നല്‍കി കവിതാ സമാഹാരം പ്രകാശനം ചെയ്തു.

## Article Content

കൊയിലാണ്ടി : കൊയിലാണ്ടി ആര്‍ട്‌സ് കോളേജ് ഇംഗ്ലീഷ് അധ്യാപിക പി.വി. ഷൈമയുടെ 'ഉള്ളുരുക്കങ്ങള്‍' കവിതാ സമാഹാരം പ്രകാശനം ചെയ്തു. ആര്‍ട്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരനും കവിയുമായ കല്പറ്റ നാരായണന്‍ സത്യചന്ദ്രന്‍ പൊയില്‍ കാവിന് നല്‍കി കവിതാ സമാഹാരം പ്രകാശനം ചെയ്തു.

കൊയിലാണ്ടി ആര്‍ട്‌സ് കോളേജിന്റെ സ്ഥാപകനും അധ്യാപകനുമായ രാജു അധ്യക്ഷനായി. ചടങ്ങില്‍ റിട്ട. പ്രൊഫസറും കഥാകാരനുമായ അബൂബക്കര്‍ കാപ്പാട്, റിട്ട. പ്രിന്‍സിപ്പലും സംഗീതഞ്ജനുമായ പീതാംബരന്‍, കവയത്രി ഹീര വടകര, കൗണ്‍സിലര്‍ ലളിത, ആര്‍ട്‌സ് കോളേജ് മാനേജര്‍ മനോജ്, മധുസൂദനന്‍ ഭാരതാഞ്ജലി, കലാകാരനായ രസിത് ലാല്‍ എന്നിവര്‍ സംസാരിച്ചു.

മണ്‍ചിത്ര രചനയില്‍ വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹനായ സുരേഷ് ഉണ്ണിയെ ചടങ്ങില്‍ ആദരിച്ചു. ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശ്രുതി വൈശാഖ്, കവയത്രി ബിന്ദു പ്രദീപ്, മാധ്യമപ്രവര്‍ത്തകന്‍ കുഞ്ഞബ്ദുള്ള വാളൂര്‍, സാബു സാ…

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139638/pv-shaimas-ullurukkukal-released)