അരിക്കുളം: ഊരള്ളൂരില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം കൊച്ചി സ്വദേശിയായ പെയിന്റിങ് തൊഴിലാളി രാജീവന്റേത്. ഇയാളുടെ ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.
ഊരള്ളൂര്‍ നടുവണ്ണൂരിലെ വയലിനോട് ചേര്‍ന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
കൊലപാതകമാണോയെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു. രണ്ടു കാലുകളാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് പോലീസും ഫോറന്‍സിക് വിഭാഗവും ചേര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ബാക്കി ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയത്. നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായി ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
burnt body found in Urallur has been identified