#arikkulam | അരിക്കുളത്ത് ആത്മ വളണ്ടിയര്‍മാര്‍ക്കായി ഏകദിന ശില്പശാല

#arikkulam | അരിക്കുളത്ത് ആത്മ വളണ്ടിയര്‍മാര്‍ക്കായി ഏകദിന ശില്പശാല
Aug 13, 2023 04:22 PM | By SUHANI S KUMAR

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ നീതിവകുപ്പ്, നഷാ മുക്ത് ഭാരത് അഭിയാന്‍, വിമുക്തി എന്നിവയുടെ സഹകരണത്തോടെ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ആത്മ പദ്ധതിയുടെ ഭാഗമായി ആത്മ വളണ്ടിയര്‍മാര്‍ക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷറഫ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. പ്രിയ ആത്മ വളണ്ടിയര്‍മാര്‍ക്ക് ക്ലാസ് എടുത്തു.

സെപ്റ്റംബര്‍ 15ന് മുമ്പായി വാര്‍ഡ് തല ജനകീയ കണ്‍വെന്‍ഷന്‍, അയല്‍സഭ, അധ്യാപക, യുവജന, വിദ്യാര്‍ത്ഥി സംഗമങ്ങള്‍ എന്നിവ നടത്തും. ഇതിന് മുന്നോടിയായി ആഗസ്റ്റ് 15ന് 1000 കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ പോസ്റ്റര്‍ പതിക്കാനും ശില്പശാലയില്‍ തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് കെ.പി. രജനി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം. പ്രകാശന്‍, എന്‍.വി. നജീഷ് കുമാര്‍, എന്‍.എം. ബിനിത, ബ്ലോക്ക് മെമ്പര്‍ കെ. അഭിനിഷ്, ആത്മ കണ്‍വീനര്‍ ടി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

One Day Workshop for Atma Volunteers at Arikkulam

Next TV

Related Stories
സുവര്‍ണ്ണ ജൂബിലി നിറവില്‍ എസ്എആര്‍ബിടിഎം ഗവ. കോളേജ്;  ഉദ്ഘാടനം മുഖ്യമന്ത്രി  നിര്‍വ്വഹിക്കും

Apr 2, 2025 05:45 PM

സുവര്‍ണ്ണ ജൂബിലി നിറവില്‍ എസ്എആര്‍ബിടിഎം ഗവ. കോളേജ്; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

എസ്എആര്‍ബിടിഎം ഗവ.കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

Read More >>
പയ്യോളി;  വീടിനുളളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

Apr 1, 2025 03:04 PM

പയ്യോളി; വീടിനുളളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

പള്ളിക്കര പൊന്നാരിപ്പാലത്തിനടുത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവനത്തായ ആനന്ദത്തിൽ ബാലൻ ആണ് മരിച്ചത്. അറുപത്...

Read More >>
 സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Apr 1, 2025 12:01 PM

സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പേശിബലം ഉപയോഗിച്ച്...

Read More >>
കൊഴിലാണ്ടി വിട്രസ്റ്റ് കണ്ണാശുപത്രിക്ക് ദേശീയ അംഗീകാരം  [എന്‍എബിഎച്ച്]

Apr 1, 2025 11:37 AM

കൊഴിലാണ്ടി വിട്രസ്റ്റ് കണ്ണാശുപത്രിക്ക് ദേശീയ അംഗീകാരം [എന്‍എബിഎച്ച്]

കൊയിലാണ്ടിയിലെ നേത്ര പരിചരണ രംഗത്ത് ഏറെ കാലമായി വിശ്വസ്തത പുലര്‍ത്തിയ വി. ട്രസ്റ്റ് ഐ ഹോസ്പിറ്റലിന് എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്...

Read More >>
 പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു

Mar 31, 2025 07:57 PM

പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു

പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തില്‍ വച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ...

Read More >>
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

Mar 29, 2025 07:30 PM

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ സേഫ് പഠനമുറി ഗുണഭോക്താക്കളുടെ സംഗമം നടത്തി....

Read More >>
Top Stories

News Roundup

Entertainment News