#death | ആദ്യം കണ്ടത് കത്തിക്കരിഞ്ഞ നിലയിലുള്ള കാല്‍ഭാഗം മാത്രം; സംഭവത്തില്‍ ദുരൂഹതയേറുന്നു

#death | ആദ്യം കണ്ടത് കത്തിക്കരിഞ്ഞ നിലയിലുള്ള കാല്‍ഭാഗം മാത്രം; സംഭവത്തില്‍ ദുരൂഹതയേറുന്നു
Aug 13, 2023 04:20 PM | By SUHANI S KUMAR

കൊയിലാണ്ടി: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ വയല്‍ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കത്തികരിഞ്ഞ നിലയിലുള്ള രണ്ട് കാലുകള്‍ ആദ്യം കണ്ടെത്തിയത്.

പിന്നീടാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. ആള്‍താമസമില്ലാത്ത പുതിയെടുത്ത് വീടിന് സമീപം വയലരികിലാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ലഹരി ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. മൂന്ന് ദിവസം മുമ്പ് പ്രദേശത്തുനിന്നും ഒരാളെ കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എത്ര ദിവസത്തെ പഴക്കമുണ്ടെന്നും വ്യക്തമായിട്ടില്ല. ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വടകര ഡിവൈഎസ്പിയും സ്ഥലത്തുണ്ട്. ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.

only a burnt leg was seen; The incident is becoming more mysterious

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall