---
title: "കൊയിലാണ്ടിയിൽ കാർ തടഞ്ഞ് കുടുംബത്തെ അസഭ്യം പറഞ്ഞു; മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസ്"
english_title: "Case Filed Against Three Auto Drivers for Assaulting Man and Abusing Family in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/393158/koyilandy-auto-drivers-assault-family-case"
published_at: "2026-11-25T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06c2c0ac03b_koyilandy-auto-drivers-assault-family-case.jpg"
keywords: ["Koyilandy", "AutoDrivers", "PoliceCase", "AssaultAllegation", "KeralaNews"]
---

# കൊയിലാണ്ടിയിൽ കാർ തടഞ്ഞ് കുടുംബത്തെ അസഭ്യം പറഞ്ഞു; മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസ്

> **Lead Summary:** **കൊയിലാണ്ടി: **കൊല്ലം ജങ്ഷനിൽ കാറിൽ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തടഞ്ഞ് നിർത്തി മർദിക്കുകയും ഭാര്യയെയും കുട്ടികളെയും മുന്നിൽവെച്ച് അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ തിരിച്ചറിയാൻ കഴിയുന്ന മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു.

## Article Content

**കൊയിലാണ്ടി: **കൊല്ലം ജങ്ഷനിൽ കാറിൽ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തടഞ്ഞ് നിർത്തി മർദിക്കുകയും ഭാര്യയെയും കുട്ടികളെയും മുന്നിൽവെച്ച് അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ തിരിച്ചറിയാൻ കഴിയുന്ന മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു.

കക്കോടി, മക്കട പി.ഒ, എടക്കണ്ടത്തിൽ വീട്ടിൽ ഷംസുദ്ദീന്റെ മകൻ റിയാസ് (28) ന്റെ പരാതിയിലാണ് നടപടി. 2026 ജൂലൈ 19-ന് ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ കൊല്ലം ജങ്ഷനിൽ റോഡിൽ വാഹനം സ്ലോ ആയതിന്റെ കാരണം അറിയാൻ റിയാസ് കാറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.

ഖാക്കി യൂണിഫോം ധരിച്ച തിരിച്ചറിയാൻ കഴിയുന്ന മൂന്ന് ഓട്ടോ ഡ്രൈവർമാർ ചേർന്ന് റിയാസിനെ തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ ഒരാൾ കൈകൊണ്ട് മുഖത്തടിക്കുകയും രണ്ടാമൻ കൈകൊണ്ട് മുഖത്ത് അടിക്കുകയും മൂന്നാമൻ കാറിന് സമീപം നിന്ന് കാറിലുണ്ടായിരുന്ന ഭാര്യയോടും കുട്ടികളോടും പരസ്യമായി അശ്ലീല ഭാഷയിൽ ചീത്ത പറയുകയും ചെയ്തുവെന്നാണ് പരാതി.

മാനസിക സംഘർഷത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് റിയാസ് പോലീസിനോട് പറഞ്ഞു. ഭാരതീയ ന്യായ സംഹിത 126(2), 115(2), 296(ബി), 3(5) വകുപ്പുകൾ പ്രകാരം 1073/2026 നമ്പറായി 2026 നവംബർ 25-ന് കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ (ഗ്രേഡ്) ഷൈബു എ.കെ അന്വേഷണം നടത്തും.

Koyilandy police have registered a case against three identifiable auto drivers after a man alleged that he was stopped, assaulted, and verbally abused in front of his wife and children at Kollam Junction. The complaint says the incident occurred when the family was traveling by car and the drivers, reportedly in khaki uniforms, used obscene language and attacked him before the family.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/393158/koyilandy-auto-drivers-assault-family-case)