---
title: "'സർവീസ് പെൻഷൻകാർക്ക് അഭിമാനിക്കാവുന്ന പെൻഷൻ നയമായിരിക്കും യു.ഡി.എഫ്. സർക്കാരിന്റേത്' -അഡ്വ. പ്രവീൺ കുമാർ എം.എൽ.എ"
english_title: "UDF Will Bring a Pension Policy Service Pensioners Can Be Proud Of: Praveen Kumar MLA"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/388519/udf-pension-policy-service-pensioners"
published_at: "2026-10-24T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc5e334b058_udf-pension-policy-service-pensioners.jpg"
keywords: ["UDF", "PensionPolicy", "ServicePensioners", "MEDISEP", "KeralaPolitics"]
---

# 'സർവീസ് പെൻഷൻകാർക്ക് അഭിമാനിക്കാവുന്ന പെൻഷൻ നയമായിരിക്കും യു.ഡി.എഫ്. സർക്കാരിന്റേത്' -അഡ്വ. പ്രവീൺ കുമാർ എം.എൽ.എ

> **Lead Summary:** **നന്തി ബസാർ: **മുഴുവൻ സർവീസ് പെൻഷൻകാർക്കും, പ്രത്യേകിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന് , അഭിമാനിക്കാവുന്ന പെൻഷൻ നയമായിരിക്കും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാരിന്റേതെന്ന് അഡ്വ. പ്രവീൺ കുമാർ എം.എൽ.എ. പറഞ്ഞു. കെഎസ്എസ്പിഎ മൂടാടി മണ്ഡലം സമ്മേളനം നന്തിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നന്തി ബസാർ: **മുഴുവൻ സർവീസ് പെൻഷൻകാർക്കും, പ്രത്യേകിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന് , അഭിമാനിക്കാവുന്ന പെൻഷൻ നയമായിരിക്കും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാരിന്റേതെന്ന് അഡ്വ. പ്രവീൺ കുമാർ എം.എൽ.എ. പറഞ്ഞു. കെഎസ്എസ്പിഎ മൂടാടി മണ്ഡലം സമ്മേളനം നന്തിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിസെപ് പദ്ധതിയിൽ പെൻഷൻകാർക്ക് സ്വന്തം കയ്യിൽ നിന്ന് പണം ചെലവഴിക്കാതെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ നിർബന്ധമായും അടിയന്തരമായി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സി. ഗോപാലൻ മാസ്റ്റർ, സംസ്ഥാന മദ്യനിരോധന സമിതി അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പി. ബാബുരാജ്, രാമകൃഷ്ണൻ കിഴക്കയിൽ, പി. വത്സരാജ്, ഇയ്യച്ചേരി പത്മിനി, കെ. കാർത്തി, വി.കെ. ദാമോദരൻ, വി.എം രാഘവൻ, ടി.കെ. രാജൻ ഗംഗോത്രി, സുരേഷ് ബാബു എടക്കുടി, രാമചന്ദ്രൻ നീലാംബരി, ടി. ചന്ദ്രിക, പി.വി. നാരായണൻ, ഹരിദാസൻ പയ്യോളി എന്നിവർ സംസാരിച്ചു.

Adv. Praveen Kumar MLA said the UDF government under VD Satheesan would introduce a pension policy that service pensioners can be proud of. Speaking at the KSSPA Moodadi mandalam conference in Nandi Bazar, the meeting also called for urgent steps to ensure cashless treatment for pensioners under the MEDISEP scheme.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/388519/udf-pension-policy-service-pensioners)