---
title: "തീരദേശ മേഖലയ്ക്ക് വൻ കുതിപ്പ്; കൊയിലാണ്ടി ഹാർബറിന്റെ രണ്ടാംഘട്ട വികസനവും അരയങ്കാവ്–കുത്തംവള്ളി റോഡും സമർപ്പിച്ചു"
english_title: "Koyilandy Harbour Phase 2, Coastal Road and Bridges Inaugurated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/388414/koyilandy-harbour-phase-2-road-inaugurated"
published_at: "2026-10-23T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb7853c94ac_koyilandy-harbour-phase-2-road-inaugurated.jpg"
keywords: ["KoyilandyHarbour", "PMMSY", "CoastalRoad", "FishingCommunity", "HarbourDevelopment"]
---

# തീരദേശ മേഖലയ്ക്ക് വൻ കുതിപ്പ്; കൊയിലാണ്ടി ഹാർബറിന്റെ രണ്ടാംഘട്ട വികസനവും അരയങ്കാവ്–കുത്തംവള്ളി റോഡും സമർപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്ത് പി.എം.എം.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ച രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെയും തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച അരയങ്കാവ്–കുത്തംവള്ളി റോഡിന്റെയും അനുബന്ധ പാലങ്ങളുടെയും ഉദ്ഘാടനം ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു. അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായിരുന്നു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്ത് പി.എം.എം.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ച രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെയും തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച അരയങ്കാവ്–കുത്തംവള്ളി റോഡിന്റെയും അനുബന്ധ പാലങ്ങളുടെയും ഉദ്ഘാടനം ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു. അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായിരുന്നു.

**

ഹാർബറിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി 20.90 കോടി രൂപ ചെലവഴിച്ച് 100 മീറ്റർ നീളമുള്ള ഫിംഗർ ജെട്ടി, ലോക്കർ മുറികൾ, നെറ്റ് മെൻഡിങ് ഷെഡ്, കോൺക്രീറ്റ് പാർക്കിംഗ് ഏരിയ, വിശ്രമ മന്ദിരം, ആന്തരിക റോഡുകൾ എന്നിവയാണ് നിർമ്മിച്ചത്. കൂടാതെ 5.88 കോടി രൂപ ചെലവഴിച്ച് ഹാർബറിലെ ഡ്രഡ്ജിങ് പ്രവൃത്തികളും വിജയകരമായി പൂർത്തീകരിച്ചു.

കൊയിലാണ്ടി ഗുരുകുലം ബീച്ച് റോഡിനെ കൊല്ലം ബീച്ച് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ കോൺക്രീറ്റ് റോഡും, 10 മീറ്ററും 6 മീറ്ററും നീളമുള്ള രണ്ട് കോൺക്രീറ്റ് പാലങ്ങളുമാണ് 1.61 കോടി രൂപ ചെലവഴിച്ച് അരയങ്കാവ്–കുത്തംവള്ളി പദ്ധതിയിലൂടെ പൂർത്തിയാക്കിയത്.

ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം. നജീബ്, വാർഡ് കൗൺസിലർമാരായ കെ.വി. സുരേഷ്, നുസൈബ അസ്സയിനാർ, കെ.എം. ഷമീം, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.പി. വിനീത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary:**

Minister for Fisheries and Harbour Engineering V.E. Abdul Ghafoor inaugurated the Phase 2 development of Koyilandy Fishing Harbour under PMMSY, along with the Arayankavu–Kutthamvalli coastal road and twin bridges. The projects, costing over ₹28 crore, are expected to strengthen local infrastructure and support the fishing community.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/388414/koyilandy-harbour-phase-2-road-inaugurated)