---
title: "എല്ലാ പോലീസ് സ്റ്റേഷനിലും ഇനി 'തൂഫാൻ മെന്റർ'; ലഹരിവിരുദ്ധ നീക്കത്തിന് പുതിയ ഘട്ടം"
english_title: "‘Toofan Mentors’ in Every Police Station as Kerala Steps Up Anti-Drug Drive"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/386160/toofan-mentor-police-stations-anti-drug-drive"
published_at: "2026-10-08T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7bd9977655_toofan.jpg"
keywords: ["ToofanMentor", "KeralaPolice", "DrugAwareness", "OperationToofan", "AntiDrugDrive"]
---

# എല്ലാ പോലീസ് സ്റ്റേഷനിലും ഇനി 'തൂഫാൻ മെന്റർ'; ലഹരിവിരുദ്ധ നീക്കത്തിന് പുതിയ ഘട്ടം

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 'തൂഫാൻ മെന്റർമാർ' ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പോലീസിന് ശാസ്ത്രീയ പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കൊച്ചി: **സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 'തൂഫാൻ മെന്റർമാർ' ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പോലീസിന് ശാസ്ത്രീയ പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

**

വരുന്ന തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുകയെന്ന ധാർമിക ഉത്തരവാദിത്തമാണ് തൂഫാൻ മെന്ററായ പോലീസുകാരുടെ പ്രധാന ദൗത്യം. ഓപ്പറേഷൻ തൂഫാന്റെ വിജയത്തിലൂടെ ജനങ്ങൾ കേരള പോലീസിനെ നെഞ്ചിലേറ്റിയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓപ്പറേഷൻ തൂഫാനെ പ്രശംസിക്കുകയും ഡൽഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഗാനഗന്ധർവൻ യേശുദാസ് പദ്ധതിക്കായി ഗാനം ആലപിച്ച് നൽകിയതായും മന്ത്രി വ്യക്തമാക്കി. തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ ആരംഭിച്ചുകഴിഞ്ഞു. ലഹരിക്ക അടിമപ്പെട്ടവരെ ചികിത്സിക്കുന്ന തൂഫാൻ കെയർ പദ്ധതിക്കായി അമൃത ആശുപത്രിയാണ് ആദ്യം മുന്നോട്ടുവന്നത്.

കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷത വഹിച്ചു. തോക്കും ബോംബുമില്ലാതെ നാടിനെ നശിപ്പിക്കാൻ എത്തുന്ന ലഹരിയുടെ സർവനാശത്തിനാണ് ഓപ്പറേഷൻ തൂഫാൻ തിരികൊളുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ, എ.ഡി.ജി.പി പി. വിജയൻ, ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, അമൃത ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ഫ്ളവേഴ്‌സ് ഗ്രൂപ്പ് എം.ഡി ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 473 പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം പൂർത്തിയാക്കിയത്.

English Summary:**

Home Minister Ramesh Chennithala said every police station in Kerala will now have a ‘Toofan Mentor’ to lead anti-drug efforts. He inaugurated the scientific ‘Toofan Mentor–Amrita’ training programme in Kochi and said the second phase of Operation Toofan has begun at the panchayat level.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/386160/toofan-mentor-police-stations-anti-drug-drive)