---
title: "കൊയിലാണ്ടി കാവുംവട്ടത്ത് മരണവീട്ടിൽ അപകടം; നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി വയോധികന് ദാരുണാന്ത്യം"
english_title: "Car Crashes Into Funeral House in Koyilandy, Elderly Man Dies"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/385515/koyilandy-car-crash-funeral-house"
published_at: "2026-10-04T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac271cd55858_koyilandy-car-crash-funeral-house.jpg"
keywords: ["KoyilandyNews", "RoadAccident", "KeralaNews", "FuneralHouse", "TrafficSafety"]
---

# കൊയിലാണ്ടി കാവുംവട്ടത്ത് മരണവീട്ടിൽ അപകടം; നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി വയോധികന് ദാരുണാന്ത്യം

> **Lead Summary:** കൊയിലാണ്ടി : കാവുംവട്ടത്ത് മരണവീട്ടിലേക്ക് എത്തിയ കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി വയോധികന് ദാരുണാന്ത്യം. തടോളിത്താഴ സ്വദേശി കിടഞ്ഞിയിൽ രാജൻ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ 7.45 ഓടെയായിരുന്നു അപകടം നടന്നത്.

## Article Content

കൊയിലാണ്ടി : കാവുംവട്ടത്ത് മരണവീട്ടിലേക്ക് എത്തിയ കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി വയോധികന് ദാരുണാന്ത്യം. തടോളിത്താഴ സ്വദേശി കിടഞ്ഞിയിൽ രാജൻ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ 7.45 ഓടെയായിരുന്നു അപകടം നടന്നത്.

മരണവീട്ടിൽ ആളുകളെ ഇറക്കിയ ശേഷം കാർ പിന്നോട്ടെടുക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം മുറ്റത്ത് നിൽക്കുകയായിരുന്ന രാജൻ കാറിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. അപകടസമയത്ത് മുറ്റത്തുണ്ടായിരുന്ന മറ്റു ചിലർ വേഗത്തിൽ ഓടിമാറിയതിനാലാണ് കൂടുതൽ ആളുകൾക്ക് പരിക്കേൽക്കാതെ വലിയ ദുരന്തം ഒഴിവായത്.

ഗുരുതരമായി പരിക്കേറ്റ രാജനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മറ്റൊരാൾക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ശക്തമായ ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഒരു ഭാഗത്തെ ചുമരിനും കേടുപാടുകൾ സംഭവിച്ചു.

**English Summary:**

A car lost control and rammed into a funeral house at Kavumvattam near Koyilandy, killing a 62-year-old man, Rajan of Tadolithazha. The accident occurred while the driver was reversing after dropping off passengers; the driver and another person were also injured.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/385515/koyilandy-car-crash-funeral-house)